തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി; തീവണ്ടികള്‍ വൈകും

തൃശൂര്‍: തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറയ്ക്കാന്‍ പോയ ചരക്ക് തീവണ്ടിയുടെ എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ഉച്ചയ്ക്ക് 2.15ന് പുതുക്കാട് റെയില്‍വേ സ്‌റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്താണ് അപകടമുണ്ടായത്.

ഇതേത്തുടര്‍ന്ന് തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ജനശതാബ്ധി, വേണാട് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ വൈകിയേക്കും. ട്രെയിനുകള്‍ റദ്ദാക്കില്ലെന്നും ഒരു ട്രാക്ക് വഴി ഗതാഗതം ക്രമീകരിക്കുമെന്നും റെയില്‍വേ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അപകട കാരണം വ്യക്തമല്ല.

Top