കത്വ, ഉന്നാവ പീഡനക്കേസുകളില്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുമ്പോള്‍ മൗനം പാലിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവില്‍ പ്രതികരിച്ചു. കത്വ, ഉന്നാവ പീഡനക്കേസുകളിലെ പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോദി വ്യക്തമാക്കി. ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം ആളിക്കത്തിയപ്പോള്‍ മൗനം പാലിച്ചിരുന്ന മോദിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കാശ്മീരില്‍ എട്ട് വയസുകാരി മുസ്ലിം ബാലികയെ അമ്പലത്തില്‍ വെച്ച് ഹിന്ദു തീവ്രവാദികള്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലും ഉന്നാവ പീഡനക്കേസില്‍ ബിജെപി എംഎല്‍എ അറസ്റ്റിലായ സംഭവത്തിലും മോദി തുറന്ന പ്രതികരണം നടത്താന്‍ നേരത്തെ തയാറായിരുന്നില്ല.
പ്രതികള്‍ക്കെതിരേ രാജ്യത്തൊന്നടങ്കം പ്രതിഷേധം കത്തി നില്‍ക്കുമ്പോള്‍ അതില്‍ നിന്നെല്ലാം ഒഴിവായി മോദി തിരഞ്ഞെടുപ്പ് ലക്ഷ്യവുമായി പായുകയായിരുന്നു. പ്രധാനമന്ത്രി നിശബ്ദദ വെടിഞ്ഞ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നായിരുന്ന പ്രതിഷേധം.


