കോഴിക്കോട്: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച കര്‍ണാടക സ്വദേശികളായ മൂന്നു പേര് മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. പുറക്കാട്ടേരിയില്‍ ഇന്ന് പുലര്‍ച്ചെ 5.30നാണ് അപകടം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സംഭവ സ്ഥലത്തുവച്ച് മൂന്ന് പേര് മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


