കോഴിക്കോട്: കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അന്തേവാസിയായ യുവതിയുടെ തലയ്ക്ക് പിന്നില്‍ അടിയേറ്റതിന്റെ പാടുകള്‍. തലയ്ക്ക് പിന്നിലാണ് അടിയേറ്റ പാടുള്ളത്. ദേഹമാസകലം നഖക്ഷതമുണ്ട്.
മഹാരാഷ്ട്ര സേേദശിനിയായ ജിയറാം ജിലോട്ടി(30)നെയാണ് ഡോക്ടര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഫൊറന്‍സിക് വനിതാ വാര്‍ഡിലെ 10-ാം നമ്പര്‍ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച്ച രാത്രി സഹതടവുകാരിയുമായി കിടക്കാനുള്ള സ്ഥലത്തെച്ചൊല്ലി അടിയുണ്ടാക്കിയതായിസൂപ്രണ്ട് പറഞ്ഞിരുന്നു. ഇരുവരെയും സെല്‍ മാറ്റിയിരുന്നു.
അടിയുണ്ടാക്കിയ സഹതടവുകാരിയുടെ മുക്കില്‍ നിന്ന് രക്തം വന്നതിനാല്‍ ഇവരെ മാത്രമാണ് പരിശോധിച്ചത്. ജിയറാം ജിലോട്ടിനെ പരിശോധിച്ചിരുന്നില്ല. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇവര്‍ കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടാണ് പോലീസ് ജനുവരി 28ന് കുതിരവട്ടത്ത് എത്തിച്ചത്.


