ഭക്ഷ്യ വിഷബാധയെന്ന്; ആശുപത്രി മുറിയില്‍ തടഞ്ഞു വച്ച് ലോഡ്ജ് ഉടമയില്‍ നിന്ന് പണം തട്ടിയ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

കൊച്ചി: ഭഷ്യ വിഷബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ലോഡ്ജ് ഉടമയില്‍ നിന്ന് പണം തട്ടിയ കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഷാജഹാന്‍ (25), മട്ടാഞ്ചേരി മംഗലത്തു പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന നസീര്‍, ഭാര്യ റിന്‍സീന (29) എന്നിവരാണ് അറസ്റ്റിലായത്.

ലോഡ്ജ് മുറിയില്‍ നിന്ന് കഴിച്ച ശീതള പാനിയം കുടിച്ച് ആശുപത്രിയിലായെന്ന് പറഞ്ഞ് ആശുപത്രി മുറിയിലേക്ക് വിളിച്ചു വരുത്തി മുറി പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. പണം തട്ടിയെടുത്ത് വിട്ടയച്ചു. സംഭവത്തില്‍ മട്ടാഞ്ചേരി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രതികള്‍ പിടിയിലാകുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിന്‍സീന മുമ്പും തട്ടിപ്പ് നടത്തിയിട്ടുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് താമസിക്കാന്‍ സൗകര്യം ഏര്‍പ്പാടാക്കി നല്‍കുന്ന സ്ഥാപനം നടത്തിയ ആളുമായി ചേര്‍ന്നായിരുന്നു തട്ടിപ്പ്. കൂടുതല്‍ പേര്‍ തട്ടിപ്പില്‍ അകപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Top