വീടിന്‍െ്‌റ മറവില്‍ പെണ്‍വാണിഭം: മാതാപിതാക്കളും മക്കളും പിടിയില്‍

അഗുള്‍: പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ഒരു കുടുംബത്തിലെ നാലുപേര്‍ അറസ്റ്റിലായി. രണ്ട് ലൈംഗിക തൊഴിലാളികളെ രക്ഷപ്പെടുത്തി. ഒഡിഷയിലെ അംഗുള്‍ ജില്ലയിലാണ് സംഭവം. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി.
പരിശോധനയില്‍ 50,000 രൂപയും ഗര്‍ഭനിരോധന ഉറകളുടെ വന്‍ശേഖരവും പോലീസ് ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്. അംഗുള്‍ ജില്ലയിലെ മാതൃക പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗിതഗ്റാം പ്രദേശത്ത് നിന്നാണ് സംഘത്തെ പിടികൂടിയത്. ഒരു ദമ്പതികളും അവരുടെ രണ്ട് പുത്രന്മാരും ചേര്‍ന്ന് വീട് വാടകയ്ക്ക് എടുത്ത് ദീര്‍ഘനാളായി ഇവിടെ പെണ്‍വാണിഭം നടത്തിയ വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റെയ്ഡ്. രക്ഷപ്പെടുത്തിയ യുവതികളെ താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Top