മലപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി കണ്ടെത്തി നാട്ടുകാര്‍; പുകയില ഉത്പ്പന്നങ്ങളും നിര്‍മാണ യന്ത്രങ്ങളും കണ്ടെത്തി

മലപ്പുറം: ലഹരി വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറി കുറ്റിപ്പുറത്ത് കണ്ടെത്തി. ഇവിടെ നിന്ന് പുകയില ഉത്പ്പന്നങ്ങളും നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തു. നാട്ടുകാരാണ് ഫാക്ടറി കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദെന്നയാള്‍ വാടകയ്‌ക്കെടുത്തിരിക്കുന്ന കെട്ടിടമാണിത്. ഇവിടേക്കെത്തിയ പുകയില നാട്ടുകാര്‍ തടയുകയും ഇതേത്തുടര്‍ന്ന് മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുകയില പൊടിച്ച് ലഹരി വസ്തുക്കള്‍ നിര്‍മിച്ച് അത് പാക്കറ്റിലാകാനുള്ള യന്ത്ര സൗകര്യങ്ങളുമുണ്ടായിരുന്നു. ഇന്നലെ രാത്രി പരിശോധന നടത്തിയ പോലീസ് ഫാക്ടറി സീല്‍ ചെയ്തു. നടത്തിപ്പുകാര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു.

Top