മന്ത്രവാദം പഠിപ്പിച്ചു കൊടുക്കാമെന്ന വ്യാജേന യുവാവ് സഹോദരിമാരെ കൊലപ്പെടുത്തി;ശേഷം സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും മോഷ്ടിച്ചു

മന്ത്രവാദം പഠിപ്പിച്ചു കൊടുക്കാമെന്ന വ്യാജേന സഹോദരിമാരെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയും ശേഷം ആഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ചയാള്‍ പൊലീസ് പിടിയില്‍. മുപ്പത്തിനാലുകാരനായ ഗിരി എന്നയാളാണ് അറസ്റ്റിലായത് .കഴിഞ്ഞ ദിവസം സഹോദരിമാരുടെ മൃതദേഹം ഹൈദരാബാദിലെ മുസി നദിക്കരയില്‍ നിന്നും കണ്ടെത്തിയിരുന്നു.

നാല്പത്തഞ്ചും അമ്പതും വയസ്സ് പ്രായമുള്ള സഹോദരികളാണ് കൊല്ലപ്പെട്ടത്. ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മന്ത്രികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് ഗിരി സഹോദരിമാരായ സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ചു. സംഭവ ദിവസം മന്ത്രവാദം പഠിപ്പിച്ചു കൊടുക്കാനെന്ന വ്യാജേന സ്ത്രീകളെ വീട്ടില്‍ വിളിച്ചു വരുത്തി. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് കള്ള് കുടിച്ചു. മദ്യലഹരിയില്‍ അബോധാവസ്ഥയിലായ സ്ത്രീകളെ ഗിരി കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശേഷം സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും ഇയാള്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയ ശേഷം ഇയാള്‍ മൃതദേഹങ്ങള്‍ നദിക്കരയില്‍ ഉപേക്ഷിച്ചു. പിന്നീട് ഒളിവില്‍ പോയ ഗിരിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കണ്ടെടുക്കാനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Top