പീഡനക്കേസ്: വ്‌ളോഗര്‍ വെട്ടിയാര്‍ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഇന്ന് രാവിലെ ഒമ്പതിനാണ് ഹാജരായത്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്.

കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്‌ളാറ്റിലും ശ്രീകാന്ത് വെട്ടിയാര്‍ െലെംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കേസെടുത്തതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയും ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top