ആരോ എന്നോട് പറഞ്ഞു. അത് കേട്ടാണ് ഞാൻ പത്രസമ്മേളനം വിളിച്ച് പറഞ്ഞത്. പത്രസമ്മേളനത്തിൽ പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞ ആളോട് ചെന്നിത്തല.

ഡി.പി.തിടനാട്

തിരുവനന്തപുരം :പ്രതിപക്ഷ നേതൃസ്ഥാനം ഉത്തരവാദിത്വമുള്ള പദവിയാണ്. ഭരണപക്ഷത്തിനെതിരായ ആരോഗ്യകരമായ ഓഡിറ്റിംഗിന് നൽകുക, പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ടുപോവുക എന്നിവയാണ് പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വങ്ങൾ.
എന്നാൽ കുറച്ച് കാലമായി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്യുന്നതെല്ലാം വ്യക്തിപരമായ ലാഭത്തിനു വേണ്ടിയാണെന്ന വിമർശനങ്ങൾ ഉയരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ഇതിനെ ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ആശാപുര ഗ്രൂപ്പ് സി.ഇ.ഓ സന്തോഷ് മേനോനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള ഫോൺ സംഭാഷണം. വാർത്താ സമ്മേളനത്തിൽ ആശാപുരാ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിനി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് സന്തോഷ് മേനോൻ പറയുമ്പോൾ “തന്നോട് ആരോ പറഞ്ഞു അതുകൊണ്ടാണ് പത്രസമ്മേളനം വിളിച്ച് പറഞ്ഞതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

1700 കോടി രൂപയുടെ ആസ്തിയുള്ള മലയാളി CEO ആയിട്ടുള്ള 4500 മലയാളികൾ പണിയെടുക്കുന്ന ഒരു സ്ഥാപനത്തെകുറിച്ചാണ് രമേശ് ചെന്നിത്തല അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഒരു വശത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാറും വ്യവസായ വകുപ്പും ശ്രമിക്കുമ്പോൾ അതിനെ തകർക്കാനും കേരളത്തിന്റെ വളർച്ചക്ക് തുരങ്കം വെക്കാനും മാത്രമേ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് കഴിയൂ.

പറഞ്ഞത് തെറ്റാണെന്ന് ബോധ്യമുണ്ടെങ്കിൽ മാറ്റിപറയാനുള്ള മര്യാദ കാണിക്കണം എന്ന് സന്തോഷ് പറയുമ്പോൾ എങ്കിൽ പോയി കേസ് കൊടുക്കാൻ പറയുന്ന രമേശ് ചെന്നിത്തലയെ ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിൽ കേൾക്കാം. 4500 പരം മലയാളികൾ ജോലിചെയ്യുന്ന ഒരു സ്ഥാപനത്തെ കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ഒരു മലയാളി കൂടിയായ കമ്പനി സി.ഇ.ഒ അതിനെപ്പറ്റി ചോദിക്കുമ്പോൾ “പോയി കേസുകൊടുക്കാൻ പറയുകയും” ചെയ്യുന്ന പ്രതിപക്ഷ നേതാവ് ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ പോലും പരാജയമാണെന്ന് തെളിയിക്കുകയാണ്.

പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് എതിരെ ഇപ്പോൾ പാർട്ടിക്ക് ഉള്ളിൽ തന്നെ പ്രതിക്ഷേധം പുകയുകയാണ്.

Top