ദീപുവിന്റെ മരണം: അറസ്റ്റിലായ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ കൊലക്കുറ്റം

കിഴക്കമ്പലം: ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. സി.പി.എം. പ്രവര്‍ത്തകരായ ബഷീര്‍(36), സൈനുദീന്‍ (27), അബ്ദു റഹ്മാന്‍ (36), അബ്ദുള്‍ അസീസ് (42) എന്നിവര്‍ക്കെതിരേയാണ് കുന്നത്തുനാട് പോലീസ് കൊലക്കേസെടുത്തത്.

തലച്ചോറില്‍ രക്തസ്രാവമുണ്ടായി വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ദീപു മരണമടഞ്ഞ സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്തിയത്. നേരത്തേ വധശ്രമം ഉള്‍പ്പെടെ ചുമത്തിയായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12നു ട്വന്റി 20യുടെ വിളക്കണയ്ക്കല്‍ സമരത്തില്‍ പങ്കാളിയായതിനെത്തുടര്‍ന്നാണ് ദീപുവിനു മര്‍ദ്ദനമേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top