വിവാഹിതനെ പ്രണയിച്ചു; പത്തനാപുരത്ത് യുവതിക്ക് അച്ഛന്റെയും സഹോദരന്റെയും ക്രൂര പീഡനം, തല മൊട്ടയടിച്ചു, ക്രൂര മര്‍ദ്ദനവും

പത്തനാപുരം: വിവാഹിതനായ ഒരാളെ പ്രണയിച്ചതിന്റെ പേരില്‍ യുവതി അനുഭവിച്ചത് ക്രൂര പീഡനം. യുവതിയുടെ തല പിതാവും സഹോദരനും ചേര്‍ന്ന മൊട്ടയടിക്കുകയും യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്തു. യുവതിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. സഹോദരന്‍ ഒളിവില്‍ പോയതായി പോലീസ് അറിയിച്ചു.

പത്തനാപുരത്ത് ഓട്ടോ ഓടിക്കുന്ന വിവാഹിതനായ ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഈ ബന്ധം യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ബന്ധം അവസാനിപ്പിക്കണമെന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയോട് പറഞ്ഞിട്ടും പെണ്‍കുട്ടി ബന്ധം തുടരുകയായിരുന്നു. ഇതാണ് വീട്ടുകാരെ ചൊടിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസവും വീട്ടുകാരും പെണ്‍കുട്ടിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് അച്ഛനും സഹോദരനും കെട്ടിയിട്ട് തന്റെ മുടി മുറിക്കുകയായിരുന്നെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. തല പൂര്‍ണമായി മുണ്ഡനംചെയ്ത നിലയിലാണ് യുവതി പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും ഉണ്ട്. അറസ്റ്റിലായ അച്ഛനെ റിമാന്‍ഡ് ചെയ്തു. സഹോദരനായുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്.

Top