പ്രായപൂര്‍ത്തിയാകാത്ത മകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയയാളെ പിതാവ് വെട്ടിക്കൊന്നു

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ പിതാവ് വെട്ടിക്കൊന്നു. മുംബൈ സ്വദേശിയായ ആരിഫ് ഖാസി ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കോടാലിക്ക് വെട്ടേറ്റ നിലയില്‍ മൃതദേഹം പോലീസ് കണ്ടെത്തിയത്. ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ആരിഫ് അറസ്റ്റിലായത്.
മൃതദേഹം കണ്ടെത്തിയ പോലീസിന് ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോലീസ് പരസ്യം നല്‍കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയും ചെയ്തു. ഇതിനിടെ മൃതദേഹം സുഹാസ് ദോണ്ഡെ(38) എന്നയാളുടേതാണെന്ന് ഒരാള്‍ പോലീസിനെ അറിയിച്ചു. കോളിവാഡ സ്വദേശിയായ സുഹാസിനെ ഒക്ടോബര്‍ 16 മുതലാണ് കാണാതാവുന്നത്.

സുഹാസിന്റെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ചാണ് പോലീസ് ആരിഫിലേക്ക് എത്തിയത്. ആരിഫിന്റെ മകളുടെ നഗ്ന ചിത്രങ്ങള്‍ സുഹാസ് പകര്‍ത്തിയിരുന്നു. ഇത് മനസിലാക്കിയ ആരിഫ് ഇയാളെ കൊലപ്പെടുത്താന്‍ നിശ്ചയിച്ചു. ഒക്ടോബര്‍ 16ന് സുഹാസിന്റെ അത്താഴത്തില്‍ ആരിഫ് ഉറക്കഗുളിക ചേര്‍ത്തു. തുടര്‍ന്ന് ഇയാളെ കാറില്‍ വനമ്പ്രദേശത്ത് കൊണ്ടു പോയി കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആരിഫിനെ സഹായിച്ച മറ്റൊരു പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top