കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ. മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ. മോഷണക്കേസിൽ സിപിഎം കൗൺസിലർ പിപി രാജേഷ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ. സംഭവത്തിൽ നഗരസഭയിലെ സിപിഎം കൗൺസിലർ പി.പി. രാജേഷ്.മോഷണ കുറ്റം ചുമത്തപ്പെട്ട സിപിഎം കൗൺസിലറായ പി.പി.രാജേഷ് അറസ്റ്റിൽ. മീൻ മുറിക്കുകയായിരുന്ന ജാനകി എന്ന സ്ത്രീയുടെ ഒന്നര പവൻ തട്ടിയെടുക്കുകയായിരുന്നു . വയോധികയുടെ സ്വർണമാല കവർന്ന കേസിൽ സി.പി.എം. കൗൺസിലറെ പിടികൂടാൻ പൊലീസിന് സഹായകമായത് മോഷണത്തിന് ഉപയോഗിച്ച നീല സ്കൂട്ടർ. കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാർഡ് കൗൺസിലറും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ പി.പി. രാജേഷാണ് ഇന്ന് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി. ജാനകിയുടെ (77) ഒന്നേകാൽ പവന്റെ സ്വർണമാലയാണ് കവർന്നത്. വീടിന് സമീപത്ത് മീൻ മുറിക്കുകയായിരുന്ന ജാനകിയുടെ പിന്നിലൂടെയെത്തിയാണ് മോഷ്ടാവ് മാല പൊട്ടിച്ചത്. പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം മാത്രമാണ് ജാനകിക്ക് കിട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്പർ മറച്ച നിലയിലുള്ള നീല സ്കൂട്ടറിലാണ് കോട്ടും ഹെൽമറ്റും ധരിച്ച് രാജേഷ് മോഷണത്തിനെത്തിയത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതി മുഖം മറച്ചിരുന്നതിനാൽ പൊലീസ് നീല സ്കൂട്ടർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. 77 കാരിയായ വയോധിക ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം.

Top