മാങ്കാംകുഴിയിൽ ഹർത്താൽ അനുകൂലികളും പോലീസും ഏറ്റുമുട്ടി; രണ്ടുപേർ അറസ്റ്റിൽ

മാങ്കാംകുഴി ജംഗ്ഷനിൽ ഹർത്താൽ അനുകൂലികളും പോലീസും തമ്മിൽ സംഘർഷം. കെഎസ്ആർടിസി ബസും വർക്ക്ഷോപ്പിലേക്കു പോയ സ്വകാര്യബസും ഹർത്താൽ അനുകൂലികൾ തടഞ്ഞു. പോലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ പോലീസുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. എസ്ഐയുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. ഇതോടെ പോലീസിനെ കൈയേറ്റം ചെയ്തതിന് രണ്ടുപേരെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര സിഐ ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയതോടെയാണ് സംഘർഷം അയഞ്ഞത്. ഇവിടെ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Top