വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് അയല്‍വാസി വിഷം കഴിച്ചു; ഇരുവരും ചികിത്സയില്‍

വടക്കഞ്ചേരി: അയല്‍വാസിയും ബന്ധുവുമായ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പിച്ച ശേഷം വിഷം കഴിച്ച കുടുംബനാഥന്‍ ഗുരുതരാവസ്ഥയില്‍. അഞ്ചുമൂര്‍ത്തിമംഗലം കിഴക്കേത്തറ കടവത്ത്പാടം സുരദാസിന്റെ ഭാര്യ സുശീല(49)യ്ക്കാണ് വെട്ടേറ്റത്.

ഇവരെ വെട്ടിയ അയല്‍വാസി ജയദേവന്‍ (57) സുശീലയുടെ വീട്ടില്‍വച്ചുതന്നെ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. പശുവിനെ കറക്കാന്‍ എഴുന്നേറ്റ സുശീലയെ ജയദേവന്‍ അടുക്കളയില്‍വച്ചാണു വെട്ടിയത്. കൈയില്‍ കരുതിയിരുന്ന വിഷം ഇയാള്‍ സംഭവശേഷം കഴിച്ചതായി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തലയ്ക്കും കഴുത്തിനും പരുക്കേറ്റ സുശീല ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും ജയദേവന്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. ജയദേവന്റെ ഭാര്യ നേരത്തെ പിണങ്ങിപ്പോയതാണ്.

മുമ്പേതന്നെ നിലനില്‍ക്കുന്ന തര്‍ക്കമാണ് ആക്രമണത്തിനും ആത്മഹത്യാശ്രമത്തിനും പിന്നിലെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. പോലീസ് സംഘവും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ സംഭവത്തിനു പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്നു പോലീസ് പറഞ്ഞു.

Top