കൊച്ചിയിലെ നിരത്തിലൂടെ തനിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

കൊച്ചി: കൈയില്‍ ഒരു കൂടുംപിടിച്ച് നിരത്തിലൂടെ നടക്കുന്ന പതരും ഉണ്ട്. എന്നാല്‍, അവരുടെ സ്ഥാനത്ത് ഒരു കേന്ദ്രമന്ത്രി ഇങ്ങനെ നടന്നാലോ എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് ഇപ്പോള്‍. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഇത്തരത്തില്‍ പൊലീസ് കാവലും അനുയായികളും ഇല്ലാതെ നിരത്തിലൂടെ നടക്കുന്നത്.

മന്ത്രിയെ കണ്ട എല്ലാവരിലും അതിശയത്തിന്റെ മുഖഭാവമായിരുന്നു. ഒരു കൂടും പിടിച്ച് കൊച്ചിയിലെ കടകളില്‍ കയറി നിരത്തുകളിലൂടെ തനിച്ചു നടക്കുകയാണ് മലയാളികളുടെ സ്വന്തം കേന്ദ്രമന്ത്രി കണ്ണന്താനം. എന്നാല്‍ ഒപ്പം പോലീസ് സുരക്ഷയില്ല അനുയായികളുടെ സംഘവും ഇല്ല. കണ്ണന്താനം കേരളത്തില്‍ എത്തിയാല്‍ പൊലീസുകാര്‍ക്കു പണിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒറ്റയ്ക്കിറങ്ങി നടക്കും.കൂടെ കൂടാമെന്നു വച്ചാല്‍ കേന്ദ്രമന്ത്രി പൊലീസുകാരെ അനുവദിക്കാറില്ല. ഇനി വെയിലത്ത് ഒരു കുടയുമായി ചെല്ലാമെന്നു കരുതിയാലും നടക്കില്ല.അതേസമയം, തനിക്ക് പൊലീസ് എസ്‌കോര്‍ട്ട് വേണ്ടയെന്നു പലതവണ പറഞ്ഞിട്ടും ഡിജിപി സമ്മതിക്കുന്നില്ലെന്നു കണ്ണന്താനം പറയുന്നു.

Top