കണ്ണൂര്‍: പേരാവൂരില്‍ മത്സരിപ്പിച്ചതില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ കെ ശൈലജ. തനിക്ക് മത്സരിക്കാൻ ഒട്ടും താത്പര്യമില്ലാതിരുന്നിട്ടും പാർട്ടി നിർബന്ധിച്ച് മത്സരിപ്പിക്കുകയായിരുന്നുവെന്നും, അവിടെ ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നും ശൈലജ യോഗത്തിൽ തുറന്നടിച്ചു. കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജയ്ക്ക്, ഇത്തവണ പേരാവൂരിൽ പാർട്ടി കോട്ടകളിൽ പോലും കാലിടറി എന്നതാണ് ശ്രദ്ധേയം.
3000-ത്തിന് മുകളിൽ വോട്ട് പ്രതീക്ഷിച്ചിടത്ത് വെറും 1500 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. ആകെ 25 ബൂത്തുകളിൽ 12 ഇടത്തും സണ്ണി ജോസഫ് ലീഡ് നേടി. സിപിഎം ഭരിക്കുന്ന ഇരിട്ടി നഗരസഭയിൽ ശൈലജയെ അമ്പരപ്പിച്ചുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് 2200 വോട്ടിന്റെ മേൽക്കൈ നേടി. മുഴക്കുന്ന് പഞ്ചായത്തിൽ ഇവിടെ വെറും 700 വോട്ടിന്റെ ലീഡ് മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്. പേരാവൂർ പഞ്ചായത്തിൽ 1500 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് 300-ൽ താഴെ വോട്ട് മാത്രം.
32 ബൂത്തുകളുള്ള നഗരസഭയില്‍ ഇരുപതിലും സണ്ണി ജോസഫ് കരുത്തറിയിച്ചു. മുഴക്കുന്ന്, മുടക്കോഴി മല എന്നിവ ഉള്‍പ്പെടുന്ന മുഴക്കുന്ന പഞ്ചായത്തിലും ശൈലജയ്ക്ക് കാലിടറി. 700 വോട്ടിന്റെ ലീഡ് മാത്രമാണ് ഇവിടെ എല്‍ഡിഎഫിന് ലഭിച്ചത്. യുഡിഎഫിന്റെ പ്രധാന കേന്ദ്രമായ അയ്യന്‍കുന്നില്‍ സണ്ണി ജോസഫ് വന്‍ മുന്നേറ്റമുണ്ടാക്കി. സമാനമായി 1500ഓളം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച പേരാവൂരിും ശൈലജയ്ക്ക് മുന്നൂറില്‍ താഴെ വോട്ടിന്റെ ലീഡ് മാത്രമേ ഉയര്‍ത്താന്‍ കഴിഞ്ഞുള്ളൂ. പേരാവൂരിലെ 20ല്‍ 12 ബൂത്തിലും സണ്ണി ജോസഫ് ശക്തി തെളിയിച്ചു. അതേസമയം ആറളം, കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകളില്‍ യഥാക്രമം 3900, 1477, 1640, 2184 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടി.










