മാതാവ് പ്രത്യക്ഷപ്പെട്ടെന്ന അവകാശവാദവുമായി പുരോഹിതന്‍; അടുത്ത തവണ വരുമ്പോള്‍ ലൈവ് ഇടാന്‍ സോഷ്യല്‍ മീഡിയ

ധ്യാന കേന്ദ്രത്തില്‍ മാതാവ് പ്രത്യക്ഷപ്പെട്ടെന്ന അവകാശവാദവുമായി കത്തോലിക്ക പുരോഹിതന്‍. കോട്ടയം പാമ്പാടിയിലെ ഗുഡ്‌ന്യൂസ് ധ്യാന കേന്ദ്രത്തിലെ വികാരിയായ ഫാ. ബിജു തൂമ്പുങ്കലാണ് മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിക്ക് ഇരുന്നൂറോളാം വിശ്വാസികളുടെ മുന്നിലാണ് മാതാവ് പ്രത്യക്ഷപെട്ടത് എന്നാണ് വൈദികന്‍ പറയുന്നത്. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയും വെച്ചിട്ടുണ്ട്. വികാരിയുടെ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടാണ്ടായത്. ഇനി മാതാവ് വരുമ്പോള്‍ ലൈവ് എടുത്ത് പോസ്റ്റ് ചെയ്യണമെന്ന് ചിലര്‍ പ്രതികരിച്ചു. സോഷ്യല്‍ മീഡിയ ഉള്ള കാലത്ത് പിള്ളേര് ഇതൊന്നും വിശ്വസിക്കാന്‍ പാടാണെന്നും ഒരാള്‍ കമന്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാനാണ് വികാരിയോട് ചിലര്‍ ആവശ്യപെടുന്നത്.

Top