സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷക്കിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ കോപ്പിയടിച്ച സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ്ചെയ്തു. തിരുവനന്തപുരം നിയോ അക്കാദമി മാനേജര്‍ മുഹമ്മദ് ശഫീഖ് ഖാനാണ് അറസ്റ്റിലായത്. മ്യൂസിയം പോലീസിന്റെ സഹായത്തോടെ ചെന്നൈയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത് .സഫീര്‍ കരീം ആരംഭിച്ച നിയോ സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം ശാഖയുടെ മാനേജരാണ് മുഹമ്മദ് ശഫീഖ് ഖാന്‍ .തമിഴ്‌നാട് തിരുനല്‍വേലിയിലെ എഎസ്പിയായിരുന്ന സഫീര്‍ കരീമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാളെ കോപ്പിയടിക്കാന്‍ സഹായിച്ച ഭാര്യ ജോയ്‌സിയും അറസ്റ്റിലായിരുന്നു. സഫീര്‍ ആരംഭിച്ച സിവില്‍ സര്‍വീസ് പരിശീലക കേന്ദ്രമായ കരിംസ് അക്കാദമി പിന്നീട് നിയോ അക്കാദമി എന്ന പേരില്‍ തുടങ്ങുകയായിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഭോപ്പാല്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ ഉണ്ട്.


