വെക്സ്ഫോർഡ് ജനറൽ ആശുപത്രിയിൽ തീപിടിത്തം.അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കുന്നു.യാത്രക്ക് മുൻകരുതൽ എടുക്കണമെന്ന് കൗണ്ടി കൗൺസിൽ

ഡബ്ലിൻ : വെക്സ്ഫോർഡ് ജനറൽ ആശുപത്രിയിൽ തീപിടിത്തം.ഹോസ്പിറ്റലിൽ ഉണ്ടായ വൻ തീപിടിത്തം അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ.ഹോസ്പിറ്റലിന്റെ പഴയ ഭാഗത്ത് തീ പിടിക്കുകയും വെക്‌സ്‌ഫോർഡ് നഗരത്തിന് മുകളിലൂടെ വലിയ പുക ഉയരുകയും ചെയ്യുന്നുണ്ട് .

ഈ പ്രദേശത്തുകൂടിയുള്ള യാത്ര ഒഴിവാക്കാൻ പൊതുജനങ്ങളോട് വെക്സ്ഫോർഡ് കൗണ്ടി കൗൺസിൽ അഭ്യർത്ഥിച്ചു. ആശുപത്രിക്ക് സമീപം താമസിക്കുന്നവരോട് ജനലുകളും വാതിലുകളും അടയ്ക്കാനും വായു സഞ്ചാരള്ള ഏരിയകൾ അടക്കാനും ആവശ്യപ്പെട്ടു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“ഗാർഡയും എമർജൻസി സർവീസുകളും നിലവിൽ വെക്സ്ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ സംഭവം നടന്ന സ്ഥലത്താണ് .എല്ലാം കരുതലുകളും എടുക്കുന്നുണ്ട് എന്ന് ഗാർഡ ഒരു പ്രസ്താവനയിൽ, പറഞ്ഞു.നിലവിൽ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെന്നും യഥാസമയം അപ്‌ഡേറ്റുകൾ ലഭ്യമാകുമെന്നും അവർ പറഞ്ഞു.

വൈകിട്ട് നാലോടെ ആണ് സംഭവം .തീ കണ്ട ഉടനെ വെക്‌സ്‌ഫോർഡ് അഗ്നിശമനസേനയെ സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചു. പരിഭ്രാന്തരായ രോഗികളും ജീവനക്കാരും ഹോസ്പിറ്റൽ കാർ പാർക്കിൽ തടിച്ചുകൂടി നോക്കിനിന്നിരുന്നു .തീജ്വാലകൾ ആദ്യം ദൃശ്യമായില്ലെങ്കിലും, ആശുപത്രി പരിസരത്ത് നിന്ന് ഉച്ചത്തിലുള്ള സ്ഫോടനങ്ങളും ശബ്ദങ്ങളും കേൾക്കുന്നുണ്ടായിരുന്നു.

ആശുപത്രിയിലെ പ്ലാന്റ് മുറിയിലോ ബോയിലർ മുറിയിലോ തീ പടർന്നതാകാമെന്നും ആശുപത്രി കെട്ടിടത്തിലേക്ക് എത്രത്തോളം തീ പടർന്നുവെന്ന് ഇതുവരെ വ്യക്തമല്ലെന്നുമാണ് സംഭവസ്ഥലത്തെ ജീവനക്കാർ നൽകുന്ന പ്രാഥമിക സൂചന.

വെക്‌സ്‌ഫോർഡ് ഫയർ സർവീസിൽ നിന്നുള്ള ഒമ്പത് യൂണിറ്റുകളെങ്കിലും സംഭവസ്ഥലത്ത് ഉണ്ട് . തീ അണയ്ക്കാനുള്ള ശ്രമത്തിൽ ശ്വസന ഉപകരണങ്ങളുമായി അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട് .മുകളിൽ നനയ്ക്കാൻ ഫയർ സർവീസ് ചെറിപിക്കറും ഉപയോഗിക്കുന്നുണ്ട്

Top