സഹപ്രവർത്തകയെ ചുംബിച്ച ബ്രിട്ടിഷ് ആരോഗ്യമന്ത്രി രാജിവച്ചു.

ലണ്ടൻ: സഹപ്രവർത്തകയെ ചുംബിച്ച വിവാഹിതനായ ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് വിമർശനങ്ങളെ തുടർന്നു രാജി വച്ചു. കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവർത്തക ജീന കൊളാഞ്ചലോയെ മന്ത്രി ച‍ുംബിക്കുന്നതിന്റെ സിസിടിവി ദൃശ്യം ബ്രിട്ടനിലെ സൺ പത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു .സർവകലാശാല പഠനകാലം മുതൽ ഹാൻകോക്കിന്റെ സുഹൃത്തായ ഇവരെ ആരോഗ്യവകുപ്പിൽ ഉന്നതപദവിയിൽ നിയമിച്ചതും വിവാദമായിരുന്നു.

ഗിന കൊളഡാഞ്ചലോയിയെ ഗാഢമായി ചുംബിക്കുന്ന കാബിനറ്റ് മന്ത്രിയുടെ ചിത്രങ്ങൾ യുകെയിലെ സൺ പത്രം ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു .രാജി കത്തിൽ മാറ്റ് ഹാൻ‌കോക്ക് പറഞ്ഞതിങ്ങനെയാണ് : “ഈ പ്രതിസന്ധി കാലത്ത് നിന്ന് നമ്മെ നയിക്കേണ്ട ഏക ശ്രദ്ധഹയിൽ നിന്നും വ്യതിചലിച്ചതിൽ ഞാൻ ഖേദിക്കുന്നു.മഹാമാരി കാലത്ത് “മാർഗ്ഗനിർദ്ദേശം ലംഘിച്ചതിന് പൊതുസമൂഹത്തോട് ഞാൻ ക്ഷമ ചോദിക്കുന്നു . ഒപ്പം എന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ക്ഷമ ചോദിക്കുന്നു.

Top