ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം!!.ഓൾ അയർലണ്ട് ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കം.

ഡബ്ലിൻ : മൈൻഡ് അയർലൻഡ് എല്ലാവർഷവും നടത്തിവരുന്ന ഓൾ അയർലൻഡ് ക്രിക്കറ്റ് ഇന്ന് ഞായർ തുടക്കം കുറിക്കും . ഫിൻഗ്ലാസ് പോപ്പിൻട്രീ ഗ്രൗണ്ടിലും റ്ററിൽസ്‌ടൗൺ ക്രിക്കറ്റ് ഗ്രൗണ്ടിലുമായി നടത്തുന്ന മത്സരങ്ങളിൽ 24 ടീമുകളാണ് ഇത്തവണ മത്സരിക്കുന്നത്. വിജയികൾക്ക് ആകർഷകരമായ സമ്മാനങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. ഒന്നാമതായി വിജയിക്കുന്ന ടീമിന് 501 എ‌രോ ആണ് സമ്മാനം ലഭിക്കുന്നത് .

എറ്റവും ഏറ്റവും നല്ല ഫീല്‍ഡര്‍,നല്ല ക്യാച്ച്, ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തുന്ന കളിക്കാരനായി ക്രിസ് ഗേല്‍ അവാര്‍ഡ് എന്നിവയും നല്‍കപ്പെടും.ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമംഗങ്ങൾക്കായി ഭക്ഷണം ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ള ടീമുകൾ, ഷിബുവുമായോ കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടേണ്ടതാണ്. കോവിഡുമായി ബന്ധപ്പെട്ട നിബന്ധനകൾ, പാർക്കിംഗ് പാലിക്കേണ്ട മര്യാദകൾ എന്നിവ കർശനമായി പാലിക്കേണ്ടതാണ്. ടൂർണമെന്റിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
Shibu: 0863128731
Jossy: 0871457757

Top