അൻവർ ഇടഞ്ഞു ;നിലമ്പൂരില്‍ പി വി അന്‍വര്‍ മത്സരത്തിന്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ പിവി അൻവറിന് കടുത്ത അതൃപ്തി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുത്ത് മുന്‍ എംഎല്‍എ പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചാല്‍ മത്സരിക്കാനിറങ്ങാനാണ് അന്‍വര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.യുഡിഎഫ് സ്ഥാനാർത്ഥി വരട്ടെ. എന്നിട്ട് സ്ഥനാർഥിയോട് ഒപ്പം ഉണ്ടാകുമോ എന്ന് ആലോചിക്കാമെന്ന് പിവി അൻവർ പറഞ്ഞു. ഏത് ചെകുത്താനും സ്ഥനാർത്ഥിയാകാൻ ആകില്ല.

ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പി വി അൻവർ വ്യക്തമാക്കി. വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ സ്വതന്ത്രനായി മത്സരിക്കുമെന്നും അൻവർ മുന്നറിയിപ്പ് നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രദേശത്തെ മുസ്ലിം സംഘടനകള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് താല്‍പര്യമില്ലെന്ന് അന്‍വര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഷൗക്കത്തിന്റെ വിജയസാധ്യത കുറവാണ്. ഇക്കാര്യം പരിഗണിക്കണമെന്ന് അന്‍വര്‍ യുഡിഎഫ് നേതൃത്വത്തോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

മുന്നണി പ്രവേശനം വൈകുന്നതിൽ അണികൾക്ക് അതൃപ്തി ഉണ്ട്. അതൃപ്തി യുഡിഎഫ് നേതൃത്വത്തെ പ്രത്യേകം അറിയിക്കേണ്ടതില്ലല്ലോയെന്നും പിവി അൻപറഞ്ഞു. പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കുമെന്നായിരുന്നു നേരത്തെ പിവി അൻവർ പറഞ്ഞത്.

Top