ആര്‍എസ്എസുകാര്‍ക്കെന്താ ലീഗ് ഓഫീസില്‍ കാര്യം?.മുസ്ലീം ലീഗ് ഓഫീസില്‍ ആര്‍എസ്എസ് ചര്‍ച്ച,ആശയപ്രചരണത്തിന്റെ ഭാഗമെന്ന് സംഘപരിവാര്‍.

കോഴിക്കോട്:രാജ്യത്ത് സംഘപരിവാര്‍ ഭീകരത ന്യുനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരായി ഉണ്ടാകുന്നു എന്ന ആരോപണം ഉയര്‍ത്തുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്.അവരുടെ ഓഫീസില്‍ ആര്‍എസ്എസിനെന്താ കാര്യം.കോഴിക്കോട്ടെ ലീഗ് ഓഫീസിലാണ് ആര്‍എസ്എസ് നേതാക്കള്‍ ചര്‍ച്ചകള്‍ക്കായി എത്തിയത്.കഴിഞ്ഞ 26നാണ് ആര്‍എസ്എസ് പ്രാന്തകാര്യപ്രമുഖ് ഗോപാലന്‍കുട്ടിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്.ബിജെപി സംസ്ഥാന സെക്രട്ടറി പി ജിജേന്ദ്രന്‍,ജില്ലാ പ്രസിഡന്റ് ടിപി ജയചന്ദ്രന്‍ എന്നിവരാണ് ലീഗ് ഓഫീസില്‍ എത്തിയത്.ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല,ജനറല്‍ സെക്രട്ടറി റസാഖ് എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.എന്നാല്‍ ലീഗ് സംസ്ഥാന നേതൃത്വതിന്റെ അറിവോടെയാണോ പുതിയ ചര്‍ച്ചകള്‍ എന്ന് ഇനിയും വ്യക്തമായിട്ടില്ല.അതേസമയം ഇതര പാര്‍ട്ടികളുമായി ആശയപ്രചരണം നടത്തുക എന്ന ആര്‍എസ്എസ് തീരുമാനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് ഗോപാലന്‍കുട്ടിയുടെ പ്രതികരണം.ആര്‍എസ്എസ് ആശയം വിപുലമായി പ്രചരിപ്പിക്കുക എന്ന റിപ്പബ്ലിക്ക് ദിനത്തിലെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നടത്തിയതെന്നുമാണ് അദ്ധേഹത്തിന്റെ വിശദീകരണം.എന്നാല്‍ എങ്ങും തൊടാത്ത മറുപടിയാണ് ലീഗ് നേതാക്കള്‍ നല്‍കുന്നത്.ബിജെപിയുടെ പുതിയ നേതൃത്വം ചുമതയേറ്റെടുത്ത സാഹചര്യത്തിലുള്ള സന്ദര്‍ശനമാണെന്നാണ് ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയുടെ വിശദീകരണം.
ഇതിന് മുന്‍പും കേരളത്തില്‍ കോ-ലീ-ബി സഖ്യം ഉണ്ടായിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു.സിപിഎമ്മിനെ തോല്‍പ്പിക്കാനായി സംഘപരിവാര്‍ നേതൃത്വം ഇടപെട്ട് ബിജെപി വോട്ട് മറിച്ച് യുഡിഎഫിന് ചെയ്‌തെന്ന് ബിജെപിക്കാര്‍ രഹസ്യമായി തന്നെ സമ്മതിക്കുന്നതുമാണ്.എന്തായാലും രാജ്യത്ത് മോദി സര്‍ക്കാര്‍ അധികാരത്തിലിരികുമ്പോള്‍ ഇത്തരത്തിലൊരു ചര്‍ച്ചകള്‍ ലീഗ് ഓഫീസില്‍ നടത്തിയത് ലീഗ് അണികള്‍ക്കിടയില്‍ തന്നെ ആശയകുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

Top