ബി.ജെ.പി. പ്രവര്‍ത്തകന്റെ കൊലപാതകം: ആറ് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ഹരിപ്പാട് ബി.ജെ.പി. പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍. മുഖ്യപ്രതി നന്ദുവിനായി പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ കുമാരപുരം സ്വദേശികളായ ശിവകുമാര്‍, ടോം തോമസ്, വിഷ്ണു, സുമേഷ്, സൂരജ്, കിഷോര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവര്‍ മുമ്പും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. എന്നാല്‍, രാഷ്ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കുമാരപുരം പുത്തന്‍കരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു ശരത്ചന്ദ്രനെ കൊലപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top