പരീക്ഷ കഴിഞ്ഞ് ആറില്‍ കുളിയ്ക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

കോട്ടയം: പരീക്ഷ കഴിഞ്ഞ സന്തോഷത്തില്‍ ആറില്‍ കുളിയ്ക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. വൈക്കം തലയോലപ്പറമ്പിനടുത്ത് മുവാറ്റുപുഴ ആറിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. വെട്ടിക്കാട്ട് മുക്ക് സ്വദേശി അനില്‍കുമാറിന്റെ മക്കളായ സന്ദീപ്,സൗരവ് എന്നിവരാണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. പരീക്ഷക്ക് ശേഷം സുഹൃത്തക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും അപകടത്തില്‍പ്പെട്ടെങ്കിലും ബഹളം കേട്ടുവന്ന നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. സംഗീത് പൂത്തോട്ട കെ.പി.എം.എച്ച് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സൗരവ് തലയോലപ്പറമ്പ് ബോയിസ് ഹൈസ്‌കൂളിലേയും വിദ്യാര്‍ഥിയാണ്.

Top