പിറന്നാള്‍ ദിനത്തില്‍ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൂടെ കുളിക്കാനിറങ്ങിയ സഹോദരനെ കാണാതായി. കുണ്ടമണ്‍കടവിന് സമീപം മൂലത്തോപ്പ് പനച്ചോട്ടുകടവില്‍ കുളിക്കാനിറങ്ങിയ രാഹുല്‍ ചന്ദ്രനാണ്(18) മുങ്ങിമരിച്ചത്. അനിജന്‍ ശരത് ചന്ദ്രനെ(13)യാണ് കാണാതായത്. പിറന്നാളാഘോഷത്തിനെത്തിയ കൂട്ടുകാര്‍ക്കൊപ്പം കരമനയാറ്റില്‍ കുളിക്കാനിറങ്ങിയതായിരുന്നു രാഹുല്‍. കൂടെ കുളിക്കാനിറങ്ങിയ അനിയന്‍ ശരതിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.
പേയാട് പനങ്ങോട് താഴെ ചിറയ്ക്കല്‍ സായിഭവനില്‍ പൂക്കട നടത്തുന്ന അനില്‍കുമാറിന്റെയും ശ്രീജയുടെയും മക്കളാണിരുവരും. രാഹുല്‍ വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവനിലും ശരത് പൂജപ്പുര ബേബിലാന്‍ഡ് സ്‌കൂളില്‍ എട്ടാം ക്ലാസിലും പഠിക്കുന്നു. രാഹുലിന്റെ പിറന്നാളാഘോഷത്തിന് വൈകീട്ട് കൂട്ടുകാര്‍ വീട്ടിലെത്തിയിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് കുട്ടികള്‍ അഞ്ചുപേര്‍ വീട്ടുകാരോട് പറയാതെ കുളിക്കാന്‍ പോയത്.
രാഹുലിന്റെ കൂട്ടുകാരായ ഇന്ദ്രജിത്, ആദര്‍ശ് ജി.നായര്‍, ഭരത് എം.പി. എന്നിവരാണ് ആറ്റിലേക്ക് പോയത്. കുളിക്കാനിറങ്ങിയ രാഹുലും ശരത്തും ഭരതും ആറ്റില്‍ നീന്തുകയായിരുന്നു. ഇതിനിടയിലാണിവര്‍ ഒഴുക്കില്‍പ്പെട്ടത്. കുട്ടികളുടെ നിലവിളി കേട്ട നാട്ടുകാര്‍ ഭരതിനെ രക്ഷിച്ചു കരയ്ക്കുകയറ്റി. തുടര്‍ന്ന് അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് രാഹുലിന്റെ മൃതദേഹം ലഭിച്ചത്. ശരത്തിനായുള്ള തിരച്ചില്‍ വെളിച്ചക്കുറവു കാരണം രാത്രിയോടെ അവസാനിപ്പിച്ചു. ബുധനാഴ്ച തിരച്ചില്‍ തുടരുമെന്ന് മലയിന്‍കീഴ് പോലീസ് പറഞ്ഞു.




