തൃശൂർ: തൃശൂരിൽ യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തില്‍ ജീതുവിനെ വധിക്കാന്‍ ആലോചിച്ചുറപ്പിച്ചാണ് വിരാജ് എത്തിയതെന്നു പോലീസ് പറയുന്നു. പെട്രോളുമായി കുറച്ചുസമയം കാത്തിരുന്നു. ജീതു എത്തിയതോടെ കുറച്ചുനേരം അവരോടു സുഖവിവരങ്ങള്‍ തിരക്കി കൂടെ നടന്നു. ജീതു ചെങ്ങാലൂരിലെ വസതിയില്‍ എത്തുമെന്നുറപ്പിച്ച ശേഷമാണ് വിരാജ് എത്തിയത്.
അച്ഛനോടൊപ്പം ജീതു ഓട്ടോറിക്ഷയിൽ എത്തി. ഇതിനിടെയാണ് സംഭവം നടക്കുന്നത്. കാര്യങ്ങൾ സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വിരാജ് പെട്രോൾ ഒഴിച്ച് ജീതുവിനെ തീകൊളുത്തി. ഇതിൽ നിന്ന് വിരാജിന് ഇവിടേക്ക് ജിത്തു എത്തുന്ന കാര്യം കുടുംബശ്രീക്കാർ തന്നെ ചോർത്തി നൽകിയെന്ന് വ്യക്തമാണ്. ജീത്തുവിനെ കൊല്ലാൻ പെട്രോളും കരുതിയാണ് വിരാജ് എത്തിയത്. ഇതും പലർക്കും അറിയാമായിരുന്നു. പെട്രോൾ ഒഴിക്കുമ്പോഴും തടയാൻ ആരും തയ്യാറായില്ല. ഇതെല്ലാമായിട്ടും കുടുംബശ്രീക്കാരെ കേസിൽ പ്രതിചേർക്കാൻ പൊലീസ് തയ്യാറല്ല. രാഷ്ട്രീയ ഇടപെടലാണ് ഇതിന് കാരണം. വിരാജിലേക്ക് മാത്രം അന്വേഷണം ഒതുക്കാനാണ് നീക്കം. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്.
അടുത്തുണ്ടായിരുന്ന അച്ഛൻ തടയാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാൻ ആരും സഹായിച്ചില്ല ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളജിലേയ്ക്കു മാറ്റി. ചികിൽസയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു. സംഭവത്തെക്കുറിച്ചു ജീതു മജിസ്‌ട്രേറ്റിനു മുൻപാകെ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിനു ദൃക്‌സാക്ഷിയായ അച്ഛൻ ജനാർദനൻ മാനസികമായി തകർന്ന അവസ്ഥയിലാണ്. പലിശ കയറിയാണു കടം കുമിഞ്ഞത്. ഒന്നും ഇല്ലാത്തവരാണു ഞങ്ങൾ. ഒരു ജനപ്രതിനിധിയാണ് അവളെ പലപ്പോഴും ഭീഷണിപ്പെടുത്തിയത്. പെട്രോൾ ഒഴിച്ചപ്പോൾ എന്റെ മോൾ ഓടി. ഞാൻ അപ്പോൾ കുറച്ചപ്പുറത്തു സംസാരിച്ചു നിൽക്കുകയായിരുന്നു. അയാൾ പിന്നാലെ ഓടി ലൈറ്റർ കൊണ്ടു തീകൊളുത്തി.
എന്റെ മോള് നിന്നുകത്തുകയായിരുന്നു. ആരും സഹായിച്ചില്ല. ആരോ ഒരാൾ കുറച്ചു വെള്ളം ഒഴിച്ചു. വാർഡ് മെമ്പറടക്കം അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ വിളിച്ചുവരുത്തിയതാണ് എന്നോർക്കണം ജനാർദനൻ വിങ്ങലോടെ പറഞ്ഞു. അതിനിടെ ജീതുവിനെ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ കാഴ്ചക്കാരായി നിന്നിട്ടില്ലെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി.
പെട്ടെന്നൊരാൾ കൺമുന്നിൽ വെന്തുമരിക്കുന്നതു കണ്ടപ്പോൾ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെല്ലാം പകച്ചുപോയെന്ന് ദൃക്‌സാക്ഷികൂടിയായ പുതുക്കാട് പഞ്ചായത്തംഗം ഗീത സുകുമാരൻ പറഞ്ഞു. ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു. പെട്രോൾ ഒഴിച്ച ഉടനെ ജീതു ഓടിയെന്നും വിരാജ് പുറകെ പാഞ്ഞുവെന്നും ഇവർ പറയുന്നു. ഒരാൾ ജീവനോടെ വെന്തുരുകുന്നത് കണ്ടപ്പോൾ ഒരു സ്ത്രീ കുഴഞ്ഞുവീണു. കുടുംബശ്രീ വായ്പയുടെ കണക്കുകൾ ഒത്തുനോക്കാനായി നേരിട്ടുവരാമെന്ന് പറഞ്ഞത് ജീതുവാണെന്ന് ഭാരവാഹികൾ പറയുന്നു.



