വധു അതിഥികളെ ചുംബിച്ചു; വധുവിന്റെ അമ്മ പരസ്യമായി പുകവലിച്ചു;കല്യാണത്തില്‍ നിന്ന് പിന്മാറി വരന്‍

ഉത്തര്‍പ്രദേശിലെ സാമ്പാല്‍ ജില്ലയില്‍ വിവാഹച്ചടങ്ങില്‍ വെച്ച് ബന്ധുക്കളെ അഭിവാദ്യം ചെയ്യുന്നതിനിടെ വധു ബന്ധുക്കളെ ഉമ്മവെച്ചതും വധുവിന്റെ അമ്മ പരസ്യമായി പുകവലിച്ചതും കാരണം വരന്‍ കല്യാണത്തില്‍ നിന്ന് പിന്മാറി.

വിവാഹ ചടങ്ങിനായി എത്തിയപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ ഊഷ്മളമായാണ് വരവേറ്റതെന്ന് വരന്റെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ താമസിയാതെ വധുവിന്റെ അമ്മയെ മദ്യലഹരയില്‍ കാണപ്പെടുകയും ചടങ്ങിനെത്തിയവരുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച് പുക ഊതിയതായും വരന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഇതില്‍ അസ്വസ്ഥരായ യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top