ആക്സിസ് മള്‍ട്ടിക്യാപ് ഫണ്ട്’ അവതരിപ്പിച്ചു
November 17, 2021 10:32 am

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് ‘ആക്സിസ് മള്‍ട്ടിക്യാപ് ഫണ്ട്’ അവതരിപ്പിച്ചു. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 10 വരെ ഫണ്ടിന് അപേക്ഷിക്കാം. കുറഞ്ഞ നിക്ഷേപ തുക 5000 രൂപയാണ്. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളിലായിരിക്കും ഈ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്കീം നിക്ഷേപം നടത്തുക. നിക്ഷേപകര്‍ക്ക് ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍, ഓരോ വിഭാഗത്തിലും ഏറ്റവും കുറഞ്ഞ തുല്യമായ എക്സ്പോഷറോടെ നിക്ഷേപിക്കാനുള്ള അവസരമാണ് പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ലഭ്യമാക്കുന്നത് . ആക്സിസ് അസറ്റ് മാനേജ്മെന്‍റ് കമ്പനി ലിമിറ്റഡിന്‍റെ (ആക്സിസ് എഎംസി) ഫണ്ട് മാനേജരായ സച്ചിന്‍ ജെയ്നും അനുപം തിവാരിയുമായിരിക്കും ഫണ്ട് മാനേജ് ചെയ്യുന്നത്. ആക്സിസ് എഎംസി, നിക്ഷേപകരുടെ കാര്യത്തിലും മാറുന്ന വിപണി സാഹചര്യത്തിലും പ്രസക്തരും ഉത്തരവാദിത്തമുള്ളവരുമായിരിക്കണം എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. മൂലധനം സംരക്ഷിക്കുന്നതില്‍ മാത്രമല്ല, വരുമാനത്തിലും തങ്ങള്‍ ദീര്‍ഘകാലമായി ശ്രദ്ധപുലര്‍ത്തുന്നു.  ഇക്കാര്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ടാണ്               ‘ആക്സിസ് മള്‍ട്ടിക്യാപ് ഫണ്ട്’ ആരംഭിച്ചിരിക്കുന്നതെന്ന് പുതിയ ഫണ്ട് ഓഫര്‍ അവതരിപ്പിച്ചുകൊണ്ട് ആക്സിസ് എഎംസിയുടെ എംഡിയും സിഇഒയുമായ ചന്ദ്രേഷ് നിഗം പറഞ്ഞു.,,,

ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് അഷ്വേര്‍ഡ് സേവിങ്സ് പ്ലാന്‍ അവതരിപ്പിച്ചു
November 17, 2021 10:29 am

കൊച്ചി: ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ലിമിറ്റഡിന്‍റെ ലൈഫ് ഇന്‍ഷുറന്‍സ് ഉപസ്ഥാപനമായ ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് (എബിഎസ്എല്‍ഐ) പുതുകാല സമ്പാദ്യ പദ്ധതിയായ ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് അഷ്വേര്‍ഡ് സേവിങ്സ് പ്ലാന്‍ അവതരിപ്പിച്ചു. ഈ പങ്കാളിത്തേതര സമ്പാദ്യ പദ്ധതി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പൂര്‍ണമായും ഉറപ്പായ ലംസം തുകയും  അതോടൊപ്പം ഒറ്റ പ്ലാനില്‍ സുരക്ഷയും സമ്പാദ്യവും സംയോജിപ്പിച്ചുകൊണ്ട് ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വവുമാണ്  വാഗ്ദാനം ചെയ്യുന്നത്. പുതിയ കാലത്തെ ഉപയോക്താവിന്‍റെ സാമ്പത്തിക ആവശ്യങ്ങള്‍ കണക്കിലെടുത്ത്,  എബിഎസ്എല്‍ഐ അഷ്വേര്‍ഡ് സേവിങ്സ് പ്ലാന്‍ പോളിസി ഉടമയുടെ  കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കലിന് ശേഷമുള്ള ജീവിത ആസൂത്രണം (റിട്ടയര്‍മെന്‍റ് പ്ലാനിങ്), അനന്തരാവകാശിക്ക് വേണ്ടിയുള്ള ആസൂത്രണം എന്നിവ പോലുള്ള സുപ്രധാന ജീവിത ഘട്ടങ്ങളില്‍, പ്രത്യേകിച്ച്, അപ്രതീക്ഷിതമായ സാഹചര്യങ്ങളിലും സാമ്പത്തിക അനിശ്ചിതത്വത്തിലും,  പരിരക്ഷ നല്‍കുന്നതിന് ഉറപ്പായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നു. ഇന്‍ഷുറന്‍സ് കാലാവധി പൂര്‍ത്തിയായാലോ പോളിസി ഉടമ മരിച്ചാലോ ഉറപ്പുള്ള ആനുകൂല്യങ്ങള്‍, ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ആനുകൂല്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള സൗകര്യം, തെരഞ്ഞെടുക്കാന്‍ വ്യത്യസ്തമായ ഓപ്ഷനുകള്‍, ജോയിന്‍റ് ലൈഫ് പ്രൊട്ടക്ഷന്‍, പ്രീമിയം അടയ്ക്കാന്‍ ഒന്നിലധികം ടേം ഓപ്ഷനുകള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പോളിസി ഉടമയ്ക്ക് ലംസം തുകയ്ക്ക് പുറമെ ലോയല്‍റ്റി ആനൂകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. മാരക രോഗങ്ങള്‍, അപകട മരണം തുടങ്ങിയവയ്ക്കായി പ്രത്യേക പരിരക്ഷ പദ്ധതികള്‍ അനുബന്ധമായി കൂട്ടി ചേര്‍ക്കുന്നതിനും അവസരമുണ്ട്. മഹാമാരിയോടൊപ്പമുള്ള ജീവിതാനുഭവങ്ങളും അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യവും  സാമ്പത്തികകാര്യങ്ങളില്‍  ജാഗ്രത പുലര്‍ത്തുന്നതിനെക്കുറിച്ച്  ആളുകളെ കൂടുതല്‍ ബോധവാന്മാരാക്കിയിരിക്കുന്നു. ഇക്കാലത്തെ ഉപയോക്താക്കള്‍ക്ക് മതിയായ ലൈഫ് ഇന്‍ഷുറന്‍സും സവിശേഷമായ റിസ്ക്കുകള്‍ക്കെതിരെ പരിരക്ഷയും ആവശ്യമുണ്ട്. എബിഎസ്എല്‍ഐയില്‍ ഈ ആവശ്യങ്ങള്‍ തങ്ങള്‍ മനസിലാക്കുകയും ഉപയോക്താക്കളുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ലളിതവും നവീനവും വ്യത്യസ്തവുമായ പരിഹാര മാര്‍ഗങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുകയും ചെയ്യുന്നുവെന്ന് ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു.,,,

ഉമ്മൻ ചാണ്ടി- സോണിയ ഗാന്ധി കൂടിക്കാഴ്ച ഇന്ന് നടാക്കും .സുധാകരനെ പൂട്ടാൻ കരുനീക്കം..
November 17, 2021 6:59 am

ന്യുഡൽഹി: ഉമ്മൻ ചാണ്ടി ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. കെ സുധാകരനും വിടി സതീശനും നയിക്കുന്ന പുതിയ,,,

ലീഡറെ മുട്ടുകുത്തിച്ച ഉമ്മൻ ചാണ്ടി രണ്ടും കല്പിച്ചിറങ്ങി!സുധാകരന് എട്ടിന്റെ പണി!സതീശ കെണിയിൽ നിന്നും പുറത്തുകടക്കാൻ സുധാകരൻ ഗ്രുപ്പ് ! അച്ചടക്ക നടപടി പഠിക്കാന്‍ സമിതിയെ വെച്ചു
November 17, 2021 4:53 am

തിരുവനന്തപുരം: കോൺഗ്രസിൻലെ ജനകീയനായ നേതാവ് ഉമ്മൻ ചാണ്ടി കളത്തിലിറങ്ങി .ഇന്ത്യ കണ്ട ഏറ്റവും വലിയ കൗശല ശാലിയായ രാഷ്ട്രീയ നേതാവായിരുന്ന,,,

സംസ്ഥാനത്ത് ഇന്ന് 5516 പേർക്ക് കോവിഡ്; 6705 രോ​ഗമുക്തർ; ഏറ്റവും കൂടുതൽ രോ​ഗികൾ തിരുവനന്തപുരത്ത്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 70,576 സാമ്പിളുകൾ
November 16, 2021 6:13 pm

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5516 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂർ 732, കോട്ടയം 624, കോഴിക്കോട് 615,,,,

കെ​.പി​.സി​.സി പു​ന​സം​ഘ​ട​ന: അതൃപ്തി രേ​ഖ​പ്പെ​ടു​ത്താ​ൻ ഉമ്മൻചാണ്ടിക്ക് പിന്നാലെ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഡ​ൽ​ഹി​ക്ക്
November 16, 2021 4:59 pm

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പു​ന​സം​ഘ​ട​നയുമായി ബന്ധപ്പെട്ട അതൃപ്തി രേ​ഖ​പ്പെ​ടു​ത്താ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഡ​ൽ​ഹി​ക്ക്. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പി​ന്നാ​ലെയാണ് ചെന്നിത്തലയും ഡൽഹിക്ക് പുറപ്പെട്ടിരിക്കുന്നത്.,,,

ആരാണ് കേരളം ഭരിക്കുന്നത് ? പിണറായിയോ അതോ ബ്രിട്ടാസോ? മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്ക് എംപി മറുപടിയുമായി ബ്രിട്ടാസ് !
November 16, 2021 2:00 pm

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് അവതാരങ്ങളാണോ ? മുഖ്യമന്ത്രിയോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി വരുന്ന രാജ്യ സഭ എംപി കൂടിയായ ബ്രിട്ടാസിനെതിരെ,,,

കെ.സി വേണുഗോപാല്‍ കേരളത്തിലെ കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുന്നു! കെപിസിസി പുനഃസംഘടന നിര്‍ത്തിവയ്ക്കണം.സോണിയാ ഗാന്ധിയെ കാണുവാൻ ഉമ്മന്‍ചാണ്ടി ഡൽഹിക്ക്
November 16, 2021 1:35 pm

കൊച്ചി:കേസിവേണുഗോപാലിനും കെപിസിസിസ് നേതൃത്വത്തിനുമെതിരെ ഉമ്മൻ ചാണ്ടിയും ഗ്രുപ്പും. കെ സി വേണുഗോപാല്‍ കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടുന്നതിലും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്.,,,

ബാലതാരങ്ങള്‍ക്ക് ജന്‍മനാട്ടില്‍ സ്വീകരണമൊരുക്കി വെല്‍ഫെയര്‍ പാര്‍ട്ടി
November 16, 2021 9:46 am

മുക്കം: കേരള വിദ്യാഭ്യാസ വകുപ്പ് SCRT സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ കാരറ്റ് ക്രിയേഷന്‍ നിര്‍മിച്ച,,,

ഉല്‍പ്പന്ന മൂല്യത്തിന്‍റെ 20 മടങ്ങ് വരെ സൗജന്യ മോഷണ ഇന്‍ഷുറന്‍സുമായി ഗോദ്റെജ് ലോക്ക്സ്
November 16, 2021 9:35 am

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ ഭാഗമായ ഗോദ്റെജ് ലോക്ക്സ് ഉപയോക്താക്കള്‍ക്ക് കവര്‍ച്ചയില്‍ നിന്നും ഭവനഭേദനത്തില്‍ നിന്നും പരിരക്ഷ നല്‍കുന്നതിനായി ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. അഞ്ചാമത് ഭവന സുരക്ഷാ ദിനാചരണത്തിന്‍റെ ഭാഗമായി ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുമായി ചേര്‍ന്നാണ് കമ്പനി  പദ്ധതി നടപ്പിലാക്കുന്നത്. ഗോദ്റെജ് ലോക്കുകള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് കവര്‍ച്ചയില്‍ നിന്നും ഭവനഭേദനത്തില്‍ നിന്നും 1,280 കോടി രൂപവരെ പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. കവര്‍ച്ചയ്ക്കും ഭവനഭേദനത്തിനും എതിരെ ജാഗ്രത പുലര്‍ത്താനും സുരക്ഷിതരായിരിക്കാനും പൗരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്. ഗോദ്റെജിന്‍റെ അതീവ സുരക്ഷാ സംവിധാനമുള്ള ഡിജിറ്റല്‍ ഡോര്‍ ലോക്ക്സ് ശ്രേണിയായ അഡ്വാന്‍റിസ്, പുതിയതായി വിപണിയിലിറങ്ങിയതും പൂര്‍ണമായി ഇന്ത്യയില്‍ രൂപകല്പന ചെയ്ത് നിര്‍മ്മിക്കുന്നതുമായ സ്പേസ്ടെക് പ്രോ എന്നീ ലോക്കുകളും  പെന്‍റബോള്‍ട്ട് ഏരീസ്, പെന്‍റബോള്‍ട്ട് ഇഎക്സ്എസ്+, അല്‍ട്രിക്സ് & ആസ്ട്രോ എന്നിവ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും. പാക്കറ്റിലുള്ള ക്യുആര്‍കോഡ് സ്കാന്‍ ചെയ്ത്,  ജിഎസ്ടിയോട് കൂടിയ ഇന്‍വോയ്സ് സമര്‍പ്പിച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം. രജിസ്റ്റര്‍ ചെയ്യുന്ന തിയതി മുതല്‍ ഒരു വര്‍ഷമാണ് ഇന്‍ഷുറന്‍സ് കാലാവധി. ലോക്കിന്‍റെ  പരമാവധി ചില്ലറ വില്‍പന വില (എംആര്‍പി)യുടെ 20 മടങ്ങായിരിക്കും ഇന്‍ഷുറന്‍സ്. വീട്ടില്‍ ഭവന ഭേദനമോ മോഷണമോ സംഭവിക്കുകയും ലോക്ക് തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ എഫ്ഐആറിന്‍റെ പകര്‍പ്പോടുകൂടി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാവുന്നതാണ്. ആഭരണങ്ങള്‍ക്കും ഉയര്‍ന്ന മൂല്യമുള്ള ഉല്‍പന്നങ്ങള്‍ക്കും പരിരക്ഷ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് ഗൃഹ സുരക്ഷ ഒരുക്കുന്നതില്‍ ഗോദ്റെജ് ലോക്ക്സ് എപ്പോഴും മുന്‍നിരയിലാണെന്നും ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ ഇപ്പോള്‍ ഒരു അധിക ഭവന സുരക്ഷ  കൂടി ലഭ്യമാക്കുകയാണെന്നും ഇതിലൂടെ കമ്പനി 30 ശതമാനം വില്‍പന വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും ഗോദ്റെജ് ലോക്ക്സ് ബിസിനസ് മേധാവിയും എക്സിക്യുട്ടീവ് വിപിയുമായ ശ്യാം മോത്വാനി പറഞ്ഞു. ഉപഭോക്താക്കളുടെ ആശങ്കയും അരക്ഷിതാവസ്ഥയും കുറയ്ക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ സിഇഒയും മുഴുവന്‍ സമയ ഡയറക്ടറുമായ രൂപം അസ്താന പറഞ്ഞു.,,,

ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട
November 16, 2021 9:28 am

കൊച്ചി:റൈഡര്‍മാര്‍ക്ക് കൂടുതല്‍ ആവേശം പകരാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍,,,

കുട്ടികള്‍ക്ക് റോഡ് സുരക്ഷാ അവബോധം നല്‍കി ഹോണ്ടയുടെ ശിശുദിനാഘോഷം
November 16, 2021 9:24 am

കൊച്ചി: അയ്യായിരത്തിലേറെ കുട്ടികള്‍ക്ക് റോഡ് സുരക്ഷാ അവബോധം നല്‍കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എസ്എംഐ),,,

Page 507 of 1883 1 505 506 507 508 509 1,883
Top