മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നു വിട്ടു: പാലക്കാട് പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു
November 18, 2021 5:50 pm

പാലക്കാട്: ആളിയാര്‍ ഡാം തമിഴ്‌നാട് തുറന്നുവിട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കര പുഴയിലേക്കും,,,

മുൻ മിസ് കേരള ഉൾപ്പെട്ട വാഹനാപകടം: കേസന്വേഷണം ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറി
November 18, 2021 5:10 pm

കൊച്ചി: മുൻ മിസ് കേരള വിജയികളടക്കം മൂന്ന് പേർ മരിച്ച വാഹനാപകട കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. എസ്പി,,,

സംസ്ഥാനത്ത് വൈ​ദ്യു​തി ചാ​ർജ് വർദ്ധിപ്പിക്കുന്നു; വർദ്ധന 10 % വരെ
November 18, 2021 11:43 am

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ചാ​ർജ് വർദ്ധിപ്പിക്കുമെന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​. ബോ​ർ​ഡി​ൻറെ സാ​മ്പത്തി​ക ബാ​ധ്യ​ത നി​ക​ത്ത​ണം. നി​ര​ക്ക് കൂ​ട്ടാ​തെ,,,

ദത്ത് വിവാദം: അനുപമയുടെ കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ ഉത്തരവിട്ട് ശിശുക്ഷേമ സമിതി; കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തും
November 18, 2021 10:43 am

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ കുഞ്ഞിനെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവിട്ട് ശിശുക്ഷേമ സമിതി. കേരളത്തിലെത്തിയ ശേഷം കുഞ്ഞിന്റെ ഡിഎന്‍എ,,,

വിരമിക്കലിന്‍റെ എട്ടാം വാര്‍ഷികത്തില്‍ ആദിവാസി കുട്ടികളെ സന്ദര്‍ശിച്ച് സച്ചിന്
November 18, 2021 10:35 am

കൊച്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന്‍റെ എട്ടാം വാര്‍ഷികമായ നവംബര്‍ 16ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മധ്യപ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ താന്‍ പിന്തുണയ്ക്കുന്ന കുട്ടികള്‍ക്കായുള്ള സാമൂഹിക പദ്ധതികള്‍ സന്ദര്‍ശിച്ചു. പിതാവ് രമേഷ് തെന്‍ഡുല്‍ക്കറുടെ സ്മരണയ്ക്കായി സന്നദ്ധ സംഘടനായ പരിവാരുമായി സഹകരിച്ച് തന്‍റെ ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന സ്കൂളിന്‍റെ നിര്‍മാണവും അദ്ദേഹം വിലയിരുത്തി. കോവിഡ് 19 നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് മധ്യപ്രദേശിലെ വിദൂര ഗ്രാമമായ സെവാനിയയില്‍ കുട്ടികളെ നേരിട്ട് സന്ദര്‍ശിക്കാന്‍ സച്ചിന്‍ എത്തിയത്. സച്ചിന്‍റെ ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന പരിവാര്‍ സേവാ കുടീരങ്ങള്‍ ഏറ്റവും ദുര്‍ബലരായ ആദിവാസി കുട്ടികള്‍ക്ക് വേണ്ടിയാണ് നടത്തുന്നത്. പോഷകസമൃദ്ധമായ ഭക്ഷണം, സൗജന്യ വിദ്യാഭ്യാസം, കായിക പരിശീലനം എന്നിവ ഇവിടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. കുട്ടികളുമായും കേന്ദ്രത്തിലെ യുവ അധ്യാപകരുമായും സച്ചിന്‍ സംവദിച്ചു. കുട്ടികള്‍ക്കൊപ്പം കളിക്കാനും സച്ചിന്‍ സമയം കണ്ടെത്തി. പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം പാകം ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കാന്‍ അടുക്കളയും സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്‍റെ ഭാഗമായി, തന്‍റെ ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന ഒരു സ്കൂളിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ സന്ദല്‍പൂരിലും സച്ചിന്‍ എത്തി. ആദിവാസി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 2,300 കുട്ടികളെ ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നത്. കളത്തിന് പുറത്തും അകത്തും ടീം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് എല്ലായ്പ്പോഴും പ്രിവിലേജ് ആണെന്ന് സന്ദര്‍ശനത്തിന് ശേഷം സച്ചിന്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു. പരിവാരിനൊപ്പം തങ്ങള്‍ നിര്‍മിക്കുന്ന സേവാകുടീരങ്ങളും സൗജന്യ റെസിഡന്‍ഷ്യല്‍ സ്കൂളും സന്ദര്‍ശിക്കുന്നതില്‍ സംതൃപ്തിയുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് ഈ ലോകത്തെ മികച്ചതും തിളക്കവുമുള്ളതുമാക്കാന്‍ കഴിയും. അവര്‍ക്കെല്ലാം തുല്യ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് നമ്മള്‍ ഉറപ്പാക്കണമെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും ആയിരക്കണക്കിന് പാവപ്പെട്ട ആദിവാസി കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്ന തങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും, അദ്ദേഹത്തിന്‍റെ സന്ദര്‍ശനം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും പരിവാര്‍ സ്ഥാപകന്‍ വിനായക് ലൊഹാനി പറഞ്ഞു.,,,

എംഎസ്എംഇകള്ക്ക് വായ്പ ലഭ്യമാക്കുന്നതിന് എസ്ബിഐ യു ഗ്രോ ക്യാപിറ്റലുമായി കരാര് ഒപ്പിട്ടു.
November 18, 2021 10:30 am

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്ക്ക്(എംഎസ്എംഇ) തന്ത്രപ്രധാനമായ,,,

നിയോ ബാങ്കിങ് പ്ലാറ്റ്ഫോമിന്‍റെ ബീറ്റ പതിപ്പുമായി ഫ്രീചാര്‍ജ്
November 18, 2021 10:26 am

കൊച്ചി: പ്രമുഖ ഡിജിറ്റല്‍ ധനകാര്യ സേവന ദാതാക്കളായ ഫ്രീചാര്‍ജ് തങ്ങളുടെ നിയോ ബാങ്കിങ് പ്ലാറ്റ്ഫോമിന്‍റെ ബീറ്റ പതിപ്പ് അവതരിപ്പിച്ചു. പുതിയ പ്ലാറ്റ്ഫോമിന്‍റെ നിര്‍മിതിക്കായി ഉപയോക്താക്കളെ പങ്കാളികളാകാന്‍ ക്ഷണിച്ചിട്ടുണ്ട്. സൈന്‍ അപ്പ് പ്രക്രിയ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നിലവിലുള്ള ഉപയോക്തൃ അടിത്തറയില്‍ നിന്ന് 18,000 പ്രതികരണങ്ങള്‍ ലഭിച്ചു. ഇനിയും ഇത് ഏറുമെന്ന് പ്രതീക്ഷിക്കുന്നു. പുതുതലമുറയുടെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും കണക്കിലെടുത്ത് ഫ്രീചാര്‍ജിന്‍റെ നിയോ ബാങ്കിങ് പ്ലാറ്റ്ഫോം ബീറ്റ ഉപയോക്താക്കള്‍ക്ക് നൂതനമായ ബാങ്കിങ് അനുഭവം സൃഷ്ടിക്കുന്നതിന് അതിലെ ടൂളുകളും സവിശേഷതകളും ഉപയോഗിച്ച് ആവശ്യമായ ഫീഡ് ബാക്ക് നല്‍കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. പുതുതലമുറയ്ക്ക് അവരുടെ സമ്പാദ്യത്തിനും വായ്പാ ആവശ്യങ്ങള്‍ക്കും ഏറ്റവും അനിയോജ്യമായ ടൂളുകളുള്ള ഒരു ബാങ്കിങ് പ്ലാറ്റ്ഫോം സൃഷ്ടിച്ചെടുക്കാന്‍ ഈ പങ്കാളിത്ത പ്രവര്‍ത്തനത്തിലൂടെ സാധ്യമാകും. ഒറ്റ പ്ലാറ്റ്ഫോമില്‍ സൗകര്യപ്രദവും വ്യക്തിഗതവും വിവിധ ബാങ്കിങ് പേയ്മെന്‍റുകള്‍, നിക്ഷേപം, ക്രെഡിറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന പുതിയ സംവിധാനമാണ് നിയോ ബാങ്കുകളെന്നും ഉല്‍പ്പന്നം നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ വിദഗ്ദ്ധരായ ഉപയോക്താക്കള്‍ അവരുടെ ആവശ്യകതകളെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ തങ്ങളെ സജ്ജരാക്കുക മാത്രമല്ല, ഉല്‍പ്പന്ന സംയോജനത്തെ തടസമില്ലാത്തതാക്കുന്ന വിവരങ്ങളുടെ ഒഴുക്ക് അനായാസമാക്കുകയും ചെയ്യുമെന്നും ആദ്യ ആഴ്ചയില്‍ ലഭിച്ച സൈനപ്പുകളില്‍ നിന്നു തന്നെ നിയോ ബാങ്കുകളോടുള്ള ഉപഭോക്താക്കളുടെ താല്‍പര്യം വ്യക്തമായെന്നും ഫ്രീചാര്‍ജ് എംഡിയും സിഇഒയുമായ സിദ്ധാര്‍ഥ് മേത്ത പറഞ്ഞു. നിയോ ബാങ്ക് ഉപയോക്താക്കളെ അവരുടെ സമ്പത്ത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സജ്ജരാക്കുമെന്ന് മാത്രമല്ല, നിലവിലെ അവസ്ഥയെ വെല്ലുവിളിക്കുകയും പ്രായോഗികമായ ഒരു ബാങ്കിംഗ് അനുഭവം സൃഷ്ടിക്കുകയും ചെയ്യും. പ്ലാറ്റ്ഫോമിന്‍റെ ഫൈനല്‍ പതിപ്പ് പൂര്‍ണ കെവൈസി സേവിങ്സ് അക്കൗണ്ട്, ഫിക്സഡ് ഡിപ്പോസിറ്റുകള്‍, ആവര്‍ത്തന നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, വ്യക്തിഗത വായ്പകള്‍, ഇപ്പോള്‍ വാങ്ങുക പിന്നീട് പണം നല്‍കുക, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കും. സാമ്പത്തിക ആരോഗ്യ സ്ഥിതി, മാനേജ്മെന്‍റ് പ്ലാറ്റ്ഫോം ലക്ഷ്യം തുടങ്ങിയ ടൂളുകളും വാഗ്ദാനം ചെയ്യുന്നു.,,,

ഇടുക്കി അണക്കെട്ട് തുറന്നു: പെരിയായാറിലേക്ക് എത്തുക സെക്കൻഡിൽ 40 ഘനയടി വെള്ളം
November 18, 2021 10:20 am

ചെറുതോണി: ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. രാവിലെ 10 മണിയോടെയാണ് അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്‍റീമീറ്റർ,,,

മോഡലുകളുടെ മരണം; നമ്പർ 18 ഹോട്ടൽ ഉടമ അറസ്റ്റിൽ.നമ്പർ 18 ഹോട്ടലിൽ വൻതോതിൽ രാസലഹരിമരുന്ന് എത്തുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് കേരള പൊലീസ് പൂഴ്ത്തി
November 18, 2021 2:22 am

കൊച്ചി:കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ വഴിത്തിരിവ്. അപകടത്തിനു മുൻപ് മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത നമ്പർ 18 ഹോട്ടൽ ഉടമ റോയ്,,,

സഞ്ജിത്ത് വധം: സംഘ്പരിവാർ മുതലെടുപ്പിന് അവസരം നൽകാതെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം – വെൽഫെയർ പാർട്ടി
November 17, 2021 6:20 pm

പാലക്കാട് മമ്പുറത്ത് സഞ്ജിത്തിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് സംഘ്പരിവാറിന് മുതലെടുപ്പിന് അവസരം നൽകാതെ കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമ,,,

കേരളത്തിൽ ഇന്ന് 6849 പുതിയ കോവിഡ് രോ​ഗികൾ; 6046 രോ​ഗമുക്തർ; എറ്റവും കൂടുതൽ രോ​ഗികൾ എറണാകുളത്ത്
November 17, 2021 6:18 pm

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6849 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂർ 760,,,,

Page 505 of 1883 1 503 504 505 506 507 1,883
Top