തിരുവനന്തപുരത്ത് കനത്ത മഴ! കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തും.
November 29, 2021 2:18 am

തിരുവനന്തപുരം: സംസ്ഥാനത്ത്  ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുന്നു.കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്കും കോളജുകൾക്കും ജില്ലാ കളക്ടർ ,,,

കെ.സുധാകരൻ പകവീട്ടൽ തുടങ്ങി! മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.സുധാകരൻ തീക്കൊള്ളി കൊണ്ട് ചൊറിയുന്നു.കോൺഗ്രസ് സമ്പൂർണ്ണ നാശത്തിലേക്ക്
November 28, 2021 2:19 pm

കണ്ണൂർ : കെ സുധാകരനെതിരെ പലതവണ വിമർശനം ഉയർത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരന്റെ കോൺഗ്രസ് പാർട്ടിയിൽ നിന്നും,,,

കുർബാനയിൽ തമ്മിലടി ! ക്രിസ്ത്യാനികൾ നശിക്കുന്നു!: നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ, തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി
November 28, 2021 1:13 am

കൊച്ചി: സീറോ മലബാർ സഭയിൽ വൈദികരുടേയും ബിഷപ്പുമാരുടേയും തമ്മിലടി അതിരൂക്ഷമായി തുടരുന്നു. ക്രിസ്തുമതം നശിക്കുന്നു. വിശ്വാസികൾ ചെകുത്താനും കടലിലും നടുവിൽ,,,

ഹലാലിന്റെ അർഥം നല്ല ഭക്ഷണം എന്നുമാത്രമാണ് ! ബിജെപി ചേരിതിരിവ് സൃഷ്ടിക്കുന്നു:ഹലാൽ വിവാദങ്ങള്‍ക്ക് പിന്നില്‍ വർഗീയ ചേരിതിരിവിനുള്ള അജണ്ടയെന്നും മുഖ്യമന്ത്രി
November 27, 2021 2:17 pm

കണ്ണൂർ : സംസ്ഥാനത്തെ ഹലാൽ വിവാദത്തിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഹലാലിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന്,,,

കീര്‍ത്തി ആസാദ് രാജിവയ്ക്കുന്നു! മമതയ്‌ക്കൊപ്പം ചേരും !ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ് !! വരുണ്‍ ഗാന്ധിയും കീർത്തിയും തൃണമൂലില്‍ ചേരുന്നു !ആരാണ് കീര്‍ത്തി ആസാദ് ?
November 23, 2021 1:22 pm

ന്യൂഡല്‍ഹി: തകർന്നു തീരാറായ കോൺഗ്രസിന് അടുത്ത പ്രഹരം .മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് രാജിവയ്ക്കുമെന്നും മാമതെയുടെ പാർട്ടിയിൽ ചേരുമെന്നും,,,

കേരള വിദ്യാഭ്യാസ മേഖലയുടെ അടിത്തറ വിശുദ്ധ ചാവറയച്ചന്റെ പള്ളിയോടൊപ്പം പള്ളിക്കുടം എന്ന ആശയം: ഉമ്മൻ ചാണ്ടി
November 21, 2021 4:28 pm

മാന്നാനം: കേരള വിദ്യാഭ്യാസ മേഖലയുടെ അടിത്തറ വിശുദ്ധ ചാവറയച്ചന്റെ പള്ളിയോടൊപ്പം പള്ളിക്കുടം എന്ന ആശയമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മാന്നാനത്ത്,,,

കർഷക സമര വിജയം; സർക്കാർ ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി
November 19, 2021 10:34 pm

കോട്ടയം: രാജ്യതലസ്ഥാനത്ത് ഒരു വർഷമായി തുടരുന്ന കർഷകരുടെ ഐതിഹാസിക സമരത്തിന്റെ വൻവിജയത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ആഹ്ലാദപ്രകടനം നടത്തി. എഫ്എസ്ഇടിഒയുടെ,,,

കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കാതെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കില്ല: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
November 19, 2021 1:26 pm

കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കാതെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കണ്ണുതുറന്നത് കര്‍ഷക പോരാട്ടത്തിന്റെ വിജയമാണെന്നും,,,

ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍സ്’ അവതരിപ്പിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
November 19, 2021 11:03 am

കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് വ്യാപാരികള്‍, റീട്ടെയിലുകാര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് ഒറ്റ പ്ലാറ്റ്ഫോമില്‍ ഡിജിറ്റലായി ബാങ്കിങ് ഇടപാടുകള്‍ സാധ്യമാകുന്ന ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍’ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു. ഒന്നിലധികം ഡിജിറ്റല്‍ മോഡുകളിലൂടെ ഉപഭോക്താക്കളില്‍ നിന്ന് മൊബൈല്‍ ഫോണുകളില്‍ ഉടനടി പേയ്മെന്‍റുകള്‍ സ്വീകരിക്കുക, ഇന്‍-ബില്‍റ്റ് ഡാഷ്ബോര്‍ഡുകള്‍ വഴി ഇന്‍വെന്‍ററി ട്രാക്ക് ചെയ്യുക, കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്‍റുകള്‍ സുഗമമാക്കുന്നതിന് എക്സ്ക്ലൂസീവ് പോയിന്‍റ് ഓഫ് സെയിലിന് അപേക്ഷിക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപാരികളെയും റീട്ടെയിലര്‍മാരെയും പുതിയ ആപ്ലിക്കേഷന്‍ പ്രാപ്തമാക്കും. അതുപോലെ തന്നെ ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ തന്നെ പൂര്‍ണ്ണമായും ഡിജിറ്റലും പേപ്പര്‍ രഹിതവുമായ രീതിയില്‍ ബാങ്കില്‍ നിന്ന് ചെറുകിട വായ്പയും ലഭ്യമാക്കും. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ കറണ്ട് അക്കൗണ്ടുള്ള ആര്‍ക്കും ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സെല്യൂഷന്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത സംവിധാനത്തിലൂടെ ബാങ്കിന്‍റെ ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും പെട്ടെന്ന് കറണ്ട് അക്കൗണ്ട് തുറന്ന് രജിസ്റ്റര്‍ ചെയ്യാം. ലക്ഷക്കണക്കിന് വ്യാപാരികള്‍, പ്രൊഫഷണലുകള്‍ എന്നിവരെ ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ തന്നെ അവരുടെ ബാങ്കിംഗ് ആവശ്യകതകള്‍ തടസ്സമില്ലാതെ നിറവേറ്റാന്‍ പ്രാപ്തരാക്കുന്ന ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍സ്’ ആപ്പ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍സ് ഉപയോക്തൃ അനുഭവവും സൗകര്യവും ഗണ്യമായി മച്ചപ്പെടുത്തുകയും അടുത്ത മാസങ്ങളില്‍ തങ്ങളുടെ മര്‍ച്ചന്‍റ് ടച്ച് പോയിന്‍റുകള്‍ ഒന്നിലധികം മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന്  ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്ക് മേധാവി സൗമിത്ര സെന്‍ പറഞ്ഞു. ഒറ്റ ഡാഷ്ബോര്‍ഡില്‍ എല്ലാം കാണാം, തടസമില്ലാത്ത പേയ്മെന്‍റുകള്‍, കൗണ്ടര്‍ പേയ്മെന്‍റുകള്‍ക്കും ഹോം ഡെലിവറിക്കും ഉപയോഗിക്കാം, ഏകീകൃത ബാങ്കിങ് പ്ലാറ്റ്ഫോം, വായ്പാ സൗകര്യം, സേവന അപേക്ഷകളുടെ പൂര്‍ത്തീകരണം തുടങ്ങിയ സവിശേഷതകളെല്ലാം ആപ്പിലുണ്ട്. നിലവില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമാണ് ആപ്പ് ലഭ്യമായിട്ടുള്ളത്. ഐഒഎസിലും ഉടന്‍ തന്നെ ലഭ്യമാക്കും. നിലവില്‍ ഇന്‍ഡസ് മെര്‍ച്ചന്‍റ് ആപ്പ് ഇംഗ്ലീഷിലാണ് ലഭ്യമായിട്ടുള്ളതെങ്കിലും മലയാളം ഉള്‍പ്പടെയുള്ള വിവിധ ഭാഷകളില്‍ ഉടന്‍ തന്നെ ലഭ്യമാകും.,,,

വിരമിക്കലിന്‍റെ എട്ടാം വാര്‍ഷികത്തില്‍ ആദിവാസി കുട്ടികളെ സന്ദര്‍ശിച്ച് സച്ചിന്
November 18, 2021 10:35 am

കൊച്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന്‍റെ എട്ടാം വാര്‍ഷികമായ നവംബര്‍ 16ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മധ്യപ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ താന്‍ പിന്തുണയ്ക്കുന്ന കുട്ടികള്‍ക്കായുള്ള സാമൂഹിക പദ്ധതികള്‍ സന്ദര്‍ശിച്ചു. പിതാവ് രമേഷ് തെന്‍ഡുല്‍ക്കറുടെ സ്മരണയ്ക്കായി സന്നദ്ധ സംഘടനായ പരിവാരുമായി സഹകരിച്ച് തന്‍റെ ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന സ്കൂളിന്‍റെ നിര്‍മാണവും അദ്ദേഹം വിലയിരുത്തി. കോവിഡ് 19 നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് മധ്യപ്രദേശിലെ വിദൂര ഗ്രാമമായ സെവാനിയയില്‍ കുട്ടികളെ നേരിട്ട് സന്ദര്‍ശിക്കാന്‍ സച്ചിന്‍ എത്തിയത്. സച്ചിന്‍റെ ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന പരിവാര്‍ സേവാ കുടീരങ്ങള്‍ ഏറ്റവും ദുര്‍ബലരായ ആദിവാസി കുട്ടികള്‍ക്ക് വേണ്ടിയാണ് നടത്തുന്നത്. പോഷകസമൃദ്ധമായ ഭക്ഷണം, സൗജന്യ വിദ്യാഭ്യാസം, കായിക പരിശീലനം എന്നിവ ഇവിടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. കുട്ടികളുമായും കേന്ദ്രത്തിലെ യുവ അധ്യാപകരുമായും സച്ചിന്‍ സംവദിച്ചു. കുട്ടികള്‍ക്കൊപ്പം കളിക്കാനും സച്ചിന്‍ സമയം കണ്ടെത്തി. പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം പാകം ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കാന്‍ അടുക്കളയും സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്‍റെ ഭാഗമായി, തന്‍റെ ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന ഒരു സ്കൂളിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ സന്ദല്‍പൂരിലും സച്ചിന്‍ എത്തി. ആദിവാസി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 2,300 കുട്ടികളെ ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നത്. കളത്തിന് പുറത്തും അകത്തും ടീം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് എല്ലായ്പ്പോഴും പ്രിവിലേജ് ആണെന്ന് സന്ദര്‍ശനത്തിന് ശേഷം സച്ചിന്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു. പരിവാരിനൊപ്പം തങ്ങള്‍ നിര്‍മിക്കുന്ന സേവാകുടീരങ്ങളും സൗജന്യ റെസിഡന്‍ഷ്യല്‍ സ്കൂളും സന്ദര്‍ശിക്കുന്നതില്‍ സംതൃപ്തിയുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് ഈ ലോകത്തെ മികച്ചതും തിളക്കവുമുള്ളതുമാക്കാന്‍ കഴിയും. അവര്‍ക്കെല്ലാം തുല്യ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് നമ്മള്‍ ഉറപ്പാക്കണമെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും ആയിരക്കണക്കിന് പാവപ്പെട്ട ആദിവാസി കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്ന തങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും, അദ്ദേഹത്തിന്‍റെ സന്ദര്‍ശനം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും പരിവാര്‍ സ്ഥാപകന്‍ വിനായക് ലൊഹാനി പറഞ്ഞു.,,,

എംഎസ്എംഇകള്ക്ക് വായ്പ ലഭ്യമാക്കുന്നതിന് എസ്ബിഐ യു ഗ്രോ ക്യാപിറ്റലുമായി കരാര് ഒപ്പിട്ടു.
November 18, 2021 10:30 am

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്ക്ക്(എംഎസ്എംഇ) തന്ത്രപ്രധാനമായ,,,

Page 74 of 216 1 72 73 74 75 76 216
Top