കണ്ണൂർ ചാവശ്ശേരിയിൽ വ​ടിവാ​ൾ കാ​ണി​ച്ച് ലോ​റി ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു

കണ്ണൂർ ജില്ലയിലെ ചാ​വ​ശേ​രി​യി​ൽ വ​ടി വാ​ളു​മാ​യെ​ത്തി​യ യു​വാ​വ് ലോ​റി ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ ചാ​വ​ശേ​രി പി.​കെ.​കാ​ദ​ർ കു​ട്ടി മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ചാ​വ​ശേ​രി യൂ​ണി​റ്റി ട്രേ​ഡേ​ഴ്സി​ലേ​ക്ക് കോയമ്പത്തൂരിൽ നിന്നും സാ​ധ​ന​ങ്ങ​ളു​മാ​യെ​ത്തി​യ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഡ്രൈ​വ​ർ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ന​സീ​ർ അ​ഹ​മ്മ​ദി​ന്റെ വി​ല പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണാ​ണ് ക​വ​ർ​ന്ന​ത്.

പു​ല​ർ​ച്ചെ​യെ​ത്തി​യ ലോ​റി ക​ട​യ്ക്ക് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. വ​ടി​വാ​ളു​മാ​യെ​ത്തി​യ യു​വാ​വ് യൂ​നി​റ്റി ട്രേ​ഡേ​ഴ്സി​ൻറെ മു​ൻ​വ​ശ​ത്തെ സി ​സി ടി​വി കാ​മ​റ വാ​ൾ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ക്കു​ക​യും ലോ​റി​യി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ എ​ടു​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റെ വ​ടി വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു. യൂ​നി​റ്റി ട്രേ​ഡേ​ഴ്സ് ഉ​ട​മ മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇതുപോലുള്ള അനിഷ്ട സംഭവങ്ങൾ മുൻപും ഇരിട്ടി മട്ടന്നൂർ സംസ്ഥാനപാതയിൽ സംഭവിച്ചിട്ടുണ്ടെന്നും തദ്ദേശ വാസികൾ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top