ചളിക്കവട്ടം, പാടിവട്ടം മേഖലകളില്‍ പര്യടനം നടത്തി തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ഡോ.ജെ.ജേക്കബ്

വൈറ്റില: തൃക്കാക്കരയിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ.ജെ.ജേക്കബ് ഞായറാഴ്ച വാഹന പര്യടനം നടത്തിയത് ചളിക്കവട്ടം, പാടിവട്ടം മേഖലയില്‍. ചളിക്കവട്ടം കൃഷ്ണപിള്ള ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പര്യടനം മണ്ണാറക്കര, കുമ്പളപ്പിള്ളി, ധന്യ ജംഗ്ഷന്‍, കണിയാവേലി വായനശാല, കലാസൃഷ്ടി ജംഗ്ഷന്‍, അറക്കകടവ്, വെണ്ണല ഹൈസ്‌ക്കൂള്‍, ചാണേപ്പറമ്പ്, കൊറ്റങ്കാവ്, ശാന്തിനഗര്‍ തുടങ്ങിയി പ്രദേശങ്ങളിലൂടെ കടന്നുപോയ വാഹന പര്യടനത്തിന് ഇരുചക്ര വാഹനങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ അകമ്പടി നല്‍കി.

ഉച്ചക്ക് ശേഷം മാമംഗലം, കൊടൂപറമ്പ്, നേതാജി ജംഗ്ഷന്‍, ബാങ്കര്‍ ജംഗ്ഷന്‍, പാടിവട്ടം സ്‌കൂള്‍, അംബേദ്കര്‍ കോളനി, തളിപറമ്പ്, വെണ്ണല തൈക്കാവ്, ശ്രീകല റോഡ്, തുടങ്ങിയ ഭാഗങ്ങളിലൂടെ പര്യടനം ആലിന്‍ചുവടിലാണ് സമാപിച്ചത്. പര്യടനം കടന്നുപോയ പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നു. ചിഹ്നമായ ഫുട്‌ബോള്‍ മുതല്‍ കരിക്കിന്‍ കുലകളും പഴങ്ങളും ഉള്‍പ്പെടെ നല്‍കിയാണ് സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

ഡോ.ജെ.ജേക്കബിന്റെ പേര് പതിപ്പിച്ച ഏഴാം നമ്പര്‍ ജേഴ്‌സി നല്‍കിയായിരുന്നു ചളിക്കവട്ടം കണിയാവേലിയിലെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ബാലറ്റ് പേപ്പറില്‍ ഏഴാം നമ്പറിലുള്ള താന്‍ പോര്‍ച്ചുഗീസ് താരം റൊണാള്‍ഡോയെപ്പോലെ കളം നിറയുമെന്ന് ഡോ.ജേക്കബ് പ്രവര്‍ത്തകരുടെ ആവേശത്തോടൊപ്പം ചേര്‍ന്ന് പ്രതികരിച്ചു.

Top