പൗരന്മാരോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് അമേരിക്ക. ഇന്ത്യയിലേക്ക് യാത്ര ചെയ്യാതിരിക്കാനും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് നിർദേശം

ന്യുഡൽഹി:ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. 3,645 പേർ ഇന്നെ മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. അതേസമയം ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൗരന്മാരോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് അമേരിക്ക. ഇന്ത്യയിലേക്ക് യാത്ര ചെയ്യാതിരിക്കുകയാണ് സുരക്ഷിതമെന്നും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അറിയിക്കുന്നു. ഇന്ത്യയിലെ കോവിഡ് ചികിത്സാ ബുദ്ധിമുട്ടുകളൊക്കെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ആസ്‌ട്രേലിയ റദ്ദാക്കിയിരുന്നു. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു ആസ്‌ട്രേലിയയുടെ നീക്കം. അതേസമയം രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുത്തനെ കൂടി.

Top