വേശ്യാലയം നടത്തിപ്പ് കുവൈറ്റില്‍ പോലീസ് തിരച്ചിലില്‍ മലയാളികളടക്കം 34 പേര്‍ പിടിയില്‍

കുവൈറ്റ് :മളയാളി പെരുമ കുവൈറ്റിലും. കുവൈറ്റിലെ കെയ്താനില്‍ പോലീസും സി ഐ ഡി വിഭാഗവും ആറു മണിക്കൂര്‍ നീണ്ടുനടത്തിയ തിരച്ചിലില്‍ മലയാളികള്‍ അടക്കം 34 പേര്‍ പിടിയിലായി. ഫിലിപ്പെയിന്‍, ഇന്തോനേഷ്യ, ഇന്ത്യ, നേപ്പാള്‍ കാരാണ് പിടിയിലായത്. കെയ്താനിലെ ഒരു ഏരിയ കേന്ദീകരിച്ചു വേശ്യാലയം നടക്കുന്നത് കുറച്ചു നാളുകളായി പോലീസ് നിരീഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പോലീസ് സിഐഡി വിഭാഗവും ചേര്‍ന്നു തിരച്ചില്‍ നടത്തിയത്. പിടിയിലായവരില്‍ മൂന്നു പുരുഷന്മാരും, മൂന്നു സ്ത്രീകളും മലയാളികളാണ്. ഇടപാടിനു എത്തിയവരും പോലീസ് പിടിയിലായി. ഇമ്മോറല്‍ ആക്റ്റ് അനുസരിച്ച് ഇവര്‍ക്ക് എതിരെ കേസ് എടുത്തു

Top