ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ് . ബിനു ചുള്ളിയിലാണ് വര്‍ക്കിംഗ് പ്രസിഡന്റ്. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസില്‍ അധ്യക്ഷനില്ലാത്ത സാഹചര്യത്തിലേക്ക് എത്തിയത്. സംസ്ഥാന ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയുടെ പേരായിരുന്നു സജീവമായി പരിഗണിച്ചതെങ്കിലും ഒടുവില്‍ ഒജെ ജനീഷിലേക്ക് എത്തുകയായിരുന്നു.
ഇതുവരെ യൂത്ത് കോണ്‍ഗ്രസില്‍ ഇല്ലാതിരുന്ന സ്ഥാനമാണ് വര്‍ക്കിംഗ പ്രസിഡന്‌റ് സ്ഥാനം സൃഷ്ടിച്ചത് വേണുഗോപാൽ ആണ് . കെ സി വേണുഗോപാലിന്റെ താല്‍പ്പര്യമാണ് ബിനു ചുള്ളിയിലിന് സ്ഥാനം ലഭിക്കാന്‍ കാരണം. അതേസമയം അബിന്‍ വര്‍ക്കിയെയും കെഎം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ച ആളായിരുന്നു അബിന്‍ വര്‍ക്കി. രമേശ് ചെന്നിത്തല അബിന്‍ വര്‍ക്കിക്ക് വേണ്ടി നിലപാട് സ്വീകരിച്ചെങ്കിലും ഹൈക്കമാന്റ് മൈൻഡ് ചെയ്തില്ല. എ ഗ്രൂപ്പുകാരനായ ജനീഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ചത് ഷാഫിയുടെ കടുംപിടുത്തവുമാണ്.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച ഒഴിവിലേക്കാണ് ഒ ജെ ജനീഷിനെ തെരഞ്ഞെടുത്തിരിക്കുന്നത്. സാമുദായിക സമവാക്യമാണ് സംഘടനാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് തിരിച്ചടിയായത്.
അബിൻ വർക്കിയെയും കെഎം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്ന ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ്, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.യൂത്ത് കോണ്‍ഗ്രസിലെ നിലവിലെ സംസ്ഥാന ഭാരവാഹികളില്‍ നിന്ന് തന്നെ അധ്യക്ഷ പദവിയിലേക്ക് എത്തണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു










