ജിതേഷ് ഏ വി
ഫോക്കസ് കേരള-2021 –ഭാഗം 12 ഇടുക്കി
ഇടുക്കി :പിജെ ജോസഫിന്റെ തൊടുപുഴയിൽ വിള്ളൽ വീഴ്ത്താൻ ആകാതെ ഇടതുപക്ഷം .എന്നാൽ ഇടുക്കി ജില്ലയിൽ മൊത്തത്തിൽ എം എം മാണിയുടെ മണികിലുക്കത്തിൽ തന്നെയാണ് .പൊതുവെ ഇടതു യുഡിഎഫ് ചായ്വ് ഉള്ള ജില്ലാ ആണെങ്കിലും ജില്ലാ ഇപ്പോൾ ചുവപ്പാകുന്ന കാഴ്ച്ചയാണ് ഫോക്കസ് കേരളം 2021 ഇലക്ഷൻ സർവേയിൽ കണ്ടെത്തിയിലിരിക്കുന്നത്. ഉടുമ്പന്ചോലയിൽ മണിക്ക് ഒരു ഇളക്കവും ഉണ്ടാക്കാൻ യുഡിഎഫ് നേതൃത്വത്തിനാവുന്നില്ല .അതേപോലെ തന്നെ തൊടുപുഴയിൽ മഹാമേരുപോലെ ജോസഫ് ഇളക്കമില്ലാതെ നിലനിൽക്കുകയാണ് .
മഹാ ശിലായുഗത്തിന്റെ തിരുശേഷിപ്പുകൾ ബാക്കി വെച്ച കേരളത്തിലെ മറ്റൊരു ജില്ല. ഗോത്ര സംസ്കാരത്തിന്റെ സംസ്കൃതി നിറഞ്ഞു നിൽക്കുന്ന ഇടുക്കിയിൽ വയനാടിന് സമാനമായ മറ്റൊരു പ്രത്യേകത തീവണ്ടി പാളങ്ങൾ ഇല്ല എന്നതാണ്.
ഹൈന്ദവരുടെ പുണ്യനദിയായ പമ്പാനദിയുടെ ഉത്ഭവസ്ഥാനം അലങ്കരിക്കുന്ന ഈ ജില്ലയിൽ പെരിയാറും കളിയാറും തൊടുപുഴയാറും തൊട്ട് അവയുടെ പോഷകനദികളും അരുവികളും പ്രകൃതിദത്ത തടാകങ്ങളും നിരവധി വെള്ളചാട്ടങ്ങളും കുന്നുകളും മലകളും എല്ലാം നിറഞ്ഞു നിൽക്കുന്നു. എന്തു കൊണ്ടും പ്രകൃതി രമണീയമായ ഇടുക്കി വിനോദ സഞ്ചാരികളുടെ പറുദീസയാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ ഇടുക്കി അണക്കെട്ടും ഏറെ വിവാദങ്ങൾ സൃഷ്ടിച്ച മുല്ലപ്പെരിയാറും ഉൾപ്പെടെ പത്തോളം അണക്കെട്ടുകൾ ഇടുക്കിക്ക് സ്വന്തമാണ്. ഭൂവിസ്തൃതി കൊണ്ട് നിലവിൽ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ ഇടുക്കിയിലെ ജനങ്ങളുടെ മുഖ്യമായുള്ള ജീവനോപാധി കൃഷിയും അനുബന്ധ തൊഴിലുമാണ്.
സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഉത്പാദനത്തിന്റെ 65% ത്തിൽ അധികം വൈദ്യുതിയും ഉത്പാദിപ്പിക്കപ്പെടുന്നത് ജില്ലയിലെ ചെറുതും വലുതുമായ ജലവൈദ്യുത പദ്ധതികളിലൂടെയാണ്. വൈദ്യുതി ഉത്പാദനം ലാഭകരമാക്കി, മിച്ചം വരുന്ന വൈദ്യുതി അന്യ സംസ്ഥാനങ്ങൾക്ക് വിറ്റ് കെഎസ്സ്ഇബിയെ ലാഭത്തിലാക്കിയ, കേരളത്തിൽ പവർക്കട്ട് ഇല്ലാത്ത അഞ്ചു വർഷക്കാലം സൃഷ്ടിച്ച, വൈദ്യുതി വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മന്ത്രി ഇടുക്കി ജില്ലക്കാർ സ്നേഹപൂർവ്വം മണി ആശാൻ എന്നു വിളിക്കുന്ന എംഎം മണിയാണ് എന്നതും ഇടുക്കിയുടെ വർത്തമാനകാല രാഷ്ട്രീയ സൗഭാഗ്യമാണ്. ഇവിടത്തെ ജനത എംഎം മണിയെ എത്ര ആദരവോടെയാണ് കാണുന്നത് എന്നത് ഫോക്കസ് കേരള നേരിൽ കണ്ടു ബോധ്യപ്പെട്ടു.
Also Read :എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസും അനൂപും വി.ഡി സതീശനും തോൽവിയിലേക്ക്.
Also read:എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസ് അനൂപും
വിഡി സതീശനും തോൽവിയിലേക്ക്.
ഇത്രയും വിസ്തൃതമായ ഇടുക്കി ജില്ലയിൽ ആകെ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ മാത്രമാണ് ഉള്ളത്. 2016ലെ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങൾ എൽഡിഎഫ് നോടൊപ്പം നിലകൊണ്ടപ്പോൾ രണ്ട് മണ്ഡലങ്ങൾ യുഡിഎഫിനെയും തുണച്ചു. ജില്ലയിൽ നിന്നും ജയിച്ചു വന്ന സാധാരണക്കാരന്റെ പ്രതിനിധിയായ എംഎം മണി വൈദ്യുതി മന്ത്രിയായപ്പോൾ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് പ്രസ്തുത വകുപ്പിൽ സൃഷ്ടിച്ച അത്ഭുതങ്ങൾ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലക്ക് മുതൽകൂട്ടാകും എന്നത് ഉറപ്പാണ്.
You May Like :രാഷ്ട്രീയ അട്ടിമറിയിൽ തൃത്താലയിൽ വിടി ബൽറാം തോൽക്കും.പാലക്കാട് ജില്ലയിൽ പന്ത്രണ്ടിൽ പത്തും എൽഡിഎഫ് നേടും.
തങ്ങളുടെ ജില്ലക്കാരനായ മികച്ച വൈദ്യുതി മന്ത്രിയായ എംഎം മണിയെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചൂടിലും കക്ഷിരാഷ്ട്രീയ വ്യത്യസമില്ലാതെ മുഴുവൻ ആളുകളും അഭിസബോദന ചെയ്തത് മണിആശാൻ എന്ന് മാത്രമാണ് എന്നത് എടുത്ത് പറയേണ്ട ഒരു വസ്തുതയാണ്.
Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തുണച്ച ദേവികുളം, ഉടുമ്പൻചോല, പീരുമേട് എന്നീ മണ്ഡലങ്ങൾ നിലനിർത്തുന്നതോടൊപ്പം ഇടുക്കി മണ്ഡലംകൂടി എൽഡിഎഫ്ന് അനുകൂലമാകും എന്നാണ് വിലയിരുത്തലുകൾ. കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിലെ പിജെ ജോസഫിന്റെ കൈയിലുള്ള തൊടുപുഴ മാത്രമാണ് യുഡിഎഫിന് നിലനിർത്താൻ സാധിക്കുക.
തൊടുപുഴ ഇടുക്കി ജില്ലകളിൽ NDA യെ പിന്തുണക്കുന്ന ആളുകൾ ഉണ്ടെങ്കിലും അതൊന്നും മണ്ഡലത്തിൽ വിജയം നേടാൻ ആകില്ല എന്ന തിരിച്ചറിവ് പിന്തുണക്കുന്നവർക്ക് തന്നെയുണ്ട്. സാധാരണക്കാരായ ഗ്രാമീണ പശ്ചാത്തലമുള്ള ആളുകളാണ് അഞ്ച് മണ്ഡലങ്ങളിലേയും ഭൂരിഭാഗം പേരും. സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങളെയും പ്രകൃതി ദുരന്തങ്ങളെ ഇടത് സർക്കാർ നേരിട്ട പശ്ചാത്തലങ്ങളേയും പ്രകീർത്തിച്ചവർ തുടർ ഭരണത്തിനായി തന്നെയാണ് വാദിക്കുന്നത്.
അഞ്ച് മണ്ഡലങ്ങളിൽ തൊടുപുഴ ഒഴികെ നാല് മണ്ഡലങ്ങളും നേടി ജില്ലയിൽ മികച്ച വിജയം എൽഡിഎഫിനെ കാത്തിരിക്കുന്നു.